ഇ.യു അഭയാര്‍ഥി പുനരധിവാസ പദ്ധതി: ഹംഗറിയില്‍ ഹിതപരിശോധന

ബുഡപെസ്റ്റ്: യൂറോപ്യന്‍ രാജ്യങ്ങളിലത്തെുന്ന അഭയാര്‍ഥികളെ അംഗരാജ്യങ്ങളില്‍ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്കെതിരെ ഹംഗറിയില്‍ ഹിതപരിശോധന നടന്നു. ഇ.യു പദ്ധതി അംഗീകരിക്കാനാവില്ളെന്നാണ് രാജ്യത്തെ വലതുപക്ഷ സര്‍ക്കാറിന്‍െറ അഭിപ്രായം. പദ്ധതി പ്രകാരം 1,60,000 അഭയാര്‍ഥികളെ 28 രാജ്യങ്ങളിലായി പുനരധിവസിപ്പിക്കാനാണ് ഇ.യു നിര്‍ദേശം. ഇതുപ്രകാരം, 1300ഓളം അഭയാര്‍ഥികളെയാണ് ഹംഗറി ഏറ്റെടുക്കേണ്ടിവരുക. എന്നാല്‍, ഒരാളെപ്പോലും സ്വീകരിക്കാനാവില്ളെന്നാണ് പ്രധാനമന്ത്രി വിക്തോര്‍ ഒര്‍ബാന്‍െറ നിലപാട്. ഇ.യു നിര്‍ദേശം ഹിതപരിശോധനയില്‍ രാജ്യം തള്ളുമെന്ന് അഭിപ്രായ സര്‍വേകള്‍ പറയുന്നു.

സര്‍ക്കാര്‍ നിലപാടിന് പിന്തുണ തേടി ഒര്‍ബാന്‍ എഴുതിയ ലേഖനത്തില്‍ അഭയാര്‍ഥി കുടിയേറ്റം യൂറോപ്പിന്‍െറ സൈ്വരജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് അഭിപ്രായപ്പെട്ടു. ദേശീയ അസംബ്ളിയുടെ അംഗീകാരമില്ലാതെ അഭയാര്‍ഥി പുനരധിവാസത്തിന് യൂറോപ്യന്‍ യൂനിയനെ അനുവദിക്കാനാവുമോ എന്നാണ് ഹിതപരിശോധനയില്‍ ജനങ്ങള്‍ അഭിമുഖീകരിച്ച ചോദ്യം. ആദ്യ വായനയില്‍ തന്നെ സര്‍ക്കാറിന് അനുകൂലമായ അഭിപ്രായം രൂപവത്കരിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് ചോദ്യം തയാറാക്കിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അഭയാര്‍ഥിപ്രവാഹം മൂലം ഗ്രീസും ഇറ്റലിയും അനുഭവിക്കുന്ന പ്രതിസന്ധി ലഘൂകരിക്കാനാണ് അഭയാര്‍ഥികളെ അംഗരാജ്യങ്ങള്‍ക്കിടയില്‍ പങ്കിടാമെന്ന നിര്‍ദേശം ഇ.യു കഴിഞ്ഞവര്‍ഷം മുന്നോട്ടുവെച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.