Posted On
date_range Updated On
date_range അർമീനിയ നാല് അതിർത്തിഗ്രാമം അസർബൈജാന് വിട്ടുനൽകി
യെരവാൻ: ദീർഘനാളത്തെ സംഘർഷാവസ്ഥ അവസാനിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചർച്ചയിലെ തീരുമാനപ്രകാരം നാല് അതിർത്തിഗ്രാമങ്ങൾ അസർബൈജാന് വിട്ടുനൽകി അർമീനിയ.
ബഗാനിസ്, വോസ്കെപാർ, കിരാന്റ്സ്, ബെർകാബർ എന്നീ ഗ്രാമങ്ങളാണ് തിരികെ നൽകിയത്. 1990കളിൽ അർമീനിയ പിടിച്ചെടുത്ത നാല് ഗ്രാമങ്ങളിൽ കാര്യമായ ജനവാസമില്ല.
സോവിയറ്റ് യൂനിയന്റെ തകർച്ചക്കു ശേഷം രണ്ട് യുദ്ധങ്ങൾ നടത്തിയ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം നന്നാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് കഴിഞ്ഞ മാസങ്ങളിൽ നടത്തിയ ചർച്ചകളും അതിർത്തി പുനർനിർണയവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.