ഇസ്തംബൂള്‍: ആവശ്യമെങ്കില്‍ സിറിയയിലേക്ക് കരസേനയെ അയക്കാന്‍ ഒരുക്കമാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ് ലു. അതിര്‍ത്തി പ്രദേശങ്ങളില്‍ ദിവസങ്ങളായി ഐ.എസ് ആക്രമണം ശക്തമാക്കിയതോടെയാണ് കരസേനയെ അയക്കുന്ന കാര്യം പരിഗണിക്കുന്നതായി തുര്‍ക്കി പ്രതികരിച്ചത്. സിറിയയില്‍ ഐ.എസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന കിലിസ് ഉള്‍പ്പെടെ മേഖലകളിലാണ് അടുത്തിടെ ആക്രമണമുണ്ടായത്. ജനുവരിയില്‍ ഇവിടെ റോക്കറ്റ് പതിച്ച് 20 പേര്‍ മരിച്ചിരുന്നു. ഉടന്‍ പ്രത്യാക്രമണവും നടത്തിയെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആക്രമണ സാധ്യത ഇല്ലാതാക്കുന്നതിനാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.