മോസ്കോ: പിഞ്ചുകുഞ്ഞിന്‍െറ അറുത്തുമാറ്റിയ ശിരസ്സുമായി മോസ്കോ തെരുവില്‍ക്കൂടി അലഞ്ഞ സ്ത്രീയെ പൊലീസ് പിടികൂടി. തന്‍െറ സംരക്ഷണത്തിലുള്ള കുട്ടിയെയാണ് സ്ത്രീ കൊലപ്പെടുത്തിയതെന്നറിയുന്നു. കറുത്ത വസ്ത്രം ധരിച്ച് രക്തമിറ്റുന്ന ശിരസ്സുമായി നടക്കുന്ന സ്ത്രീയുടെ ചിത്രം റഷ്യന്‍ വെബ്സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ട്. താന്‍ തീവ്രവാദിയാണെന്ന് ആക്രോശിക്കുന്നുമുണ്ടവര്‍. 38 വയസ്സുണ്ടെന്ന് കരുതുന്ന ഇവര്‍ക്ക് മനോവിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.