വിപണി കീഴടക്കാനൊരുങ്ങി ഹിറ്റ്​ലറി​െൻറ മെയിൻ കാഫ്​

വാഷിങ്ടൺ: ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്ന അഡോൾഫ് ഹിറ്റ്ലറിെൻറ ആത്മകഥയായ മെയിൻ കാഫ് വിപണിയിൽ പ്രചരണം നേടുന്നുവെന്ന് റിപ്പോർട്ടുകൾ. ഇറ്റലിയിലെ പ്രമുഖ പത്രമായ ജിയോണൽ ശനിയാഴ്ച്ച മെയിൻ കാഫിന്‍റെ  കോപ്പികൾ വിതരണം ചെയ്തു. പത്രത്തിെൻ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഇറ്റലിയിലെ ജൂതസമൂഹത്തിൽ നിന്ന് ഉയർന്നിരിക്കുന്നത്.

തീവ്ര വലതുപക്ഷ നിലപാടുകളുള്ള പ്രസാധകരായ ഷെം ആണ് പുസ്തകം വിപണിയിൽ എത്തിച്ചത്. മെയിൻ കാഫാണ് വിപണിയിൽ എത്തിയതെന്ന് അറിഞ്ഞതോട് കൂടി ഒാൺലൈനായി ആളുകൾ പുസ്തകം വാങ്ങുന്ന തിരക്കിലാണ്. പ്രമുഖ വിതരണ കമ്പനികളെല്ലാം പുസ്തകത്തിെൻറ കോപ്പികൾ വിൽപനക്കായി സംഭരിച്ച് കഴിഞ്ഞു.

അതേ സമയം ഏതെങ്കിലും പുസ്തകം ഭാഷ്യങ്ങളോ വിശദീകരണങ്ങളോ ഇല്ലാതെ പ്രസിദ്ദീകരിക്കുന്നത് ഇറ്റാലിയൻ നിയമപ്രകാരം കടുത്ത കുറ്റമാണ്. ആത്മകഥയിൽ മറ്റ് വ്യാഖ്യാനങ്ങളില്ലാതെ ഹിറ്റ്ലറിെൻറ ചിന്തകൾ മാത്രം ഉൾകൊള്ളിച്ചത് വിവാദമായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.