തുർക്കി സ്​ഫോടനം; പിന്നിൽ കുർദിഷ്​ ഗ്രൂപ്പ്​

ഇസ്താംബൂൾ: തുർക്കിയിൽ കഴിഞ്ഞ ദിവസമുണ്ടായ കാർബോംബ് സ്ഫോടനത്തിൽ കുർദ് സായുധ സംഘടന ഉത്തരവാദിത്വമേറ്റു. കുർദിഷ് ഫ്രീഡം ഫാൽകൻസ് (ടി.എ.കെ) ആണ് സ്ഫോടനത്തിെൻറ ഉത്തരവാദിത്വമേറ്റത്. വിമത കുർദ് സായുധ ഗ്രൂപ്പായ കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയിൽ നിന്നും തെറ്റിപ്പിരിഞ്ഞുണ്ടായതാണ് ടി.എ.കെ. തുർക്കിയിലെ കുർദ് ഭൂരിപക്ഷ മേഖലകളിൽ തുർക്കി സൈന്യം നടത്തുന്ന ആക്രമണങ്ങൾക്കുള്ള പ്രതികാര നടപടിയാണ് സ്ഫോടനമെന്നാണ് സംഘം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്താംബൂളിലെ തിരക്കേറിയ റോഡില്‍ പൊലീസ് ബസിനുനേരെയുണ്ടായ കാർ ബോംബാക്രമണത്തില്‍ ഏഴ് ഉദ്യോഗസ്ഥരും നാല് സിവിലിയന്മാരുമടക്കം 11പേർ കൊല്ലപ്പെടുകയും 36പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നേരത്തെ പ്രധാന വിമത ഗ്രൂപ്പായ പി.കെ.കെയുമായി വെടിനിര്‍ത്തല്‍ കരാര്‍ ഇല്ലാതായ ശേഷമുണ്ടായ ആക്രമണങ്ങളില്‍ നൂറുകണക്കിന് തുര്‍ക്കി സുരക്ഷാ ഉദ്യോഗസ്ഥരാണ്  കൊല്ലപ്പെട്ടത്. യൂറോപ്യന്‍ യൂനിയനും അമേരിക്കയും പി.കെ.കെയെ തീവ്രവാദ ഗ്രൂപ്പായാണ് പരിഗണിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.