അങ്കാറ: പുതിയ ഭരണഘടന തയാറാക്കാന്‍ രൂപവത്കരിച്ച പാര്‍ലമെന്‍ററി കമീഷന്‍ പ്രഥമയോഗം ചേര്‍ന്നു. 1980ലെ സൈനിക അട്ടിമറിക്കു ശേഷം തയാറാക്കിയ ഭരണഘടനയാണ് മാറ്റിയെഴുതുന്നത്. നാലു പാര്‍ട്ടികളിലെ പാര്‍ലമെന്‍റംഗങ്ങളാണ് വ്യാഴാഴ്ച ഇതു സംബന്ധിച്ച് യോഗം ചേര്‍ന്നത്. പുതിയ ഭരണഘടന രൂപവത്കരിക്കുന്നതിനോട് എല്ലാ കക്ഷികളും യോജിക്കുന്നുണ്ടെങ്കിലും പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറ്റാനുള്ള ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി(അക് പാര്‍ട്ടി)യുടെ നീക്കത്തെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. നിലവിലെ പാര്‍ലമെന്‍ററി സംവിധാനമനുസരിച്ച് പ്രസിഡന്‍റുപദം ആലങ്കാരികസ്ഥാനം മാത്രമാണ്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേതിന് സമാനമായ രീതിയിലേക്ക് ഭരണസമ്പ്രദായം മാറണമെന്നാണ് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറയും അക് പാര്‍ട്ടിയുടെയും താല്‍പര്യം. പാര്‍ലമെന്‍റിന്‍െറ അനുമതിയില്ളെങ്കില്‍ ഹിതപരിശോധനയിലൂടെ ലക്ഷ്യം നേടാനും അക് പാര്‍ട്ടി സര്‍ക്കാറിന് പദ്ധതിയുണ്ട്. 2013ല്‍ ഇത്തരമൊരു നീക്കമുണ്ടായിരുന്നെങ്കിലും സമവായമുണ്ടാവാത്തതിനെ തുടര്‍ന്ന് കമീഷന്‍ പിരിച്ചുവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.