ബ്രെക്സിറ്റ്: പാര്‍ലമെന്‍റില്‍ വോട്ടിനിട്ടേക്കില്ല

ലണ്ടന്‍: ബ്രിട്ടനില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയാക്കാതെ തന്നെ ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ പ്രധാനമന്ത്രി തെരേസ മേയ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിക്ള്‍ 50 പ്രകാരം പാര്‍ലമെന്‍റില്‍ വോട്ടിനിടാതെ തന്നെ ബ്രെക്സിറ്റിന്‍െറ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാമെന്ന് തെരേസ മേയ്ക്ക് സര്‍ക്കാര്‍ നിയമോപദേഷ്ടാക്കള്‍ നിര്‍ദേശം നല്‍കിയെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഡെയ്ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകണമെന്ന് തീരുമാനിക്കപ്പെട്ട ജൂണ്‍ 23ലെ ഹിതപരിശോധനക്ക് ഉപദേശസ്വഭാവം മാത്രമാണുമുള്ളതെന്ന് ബ്രെക്സിറ്റിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നുണ്ട്.

എന്നാല്‍, ബ്രിട്ടീഷ് ജനത ബ്രെക്സിറ്റിനെ അനുകൂലിച്ച് വോട്ട് ചെയ്തെന്ന് പ്രധാനമന്ത്രിക്കുറപ്പുണ്ടെന്നും ഇനിയത് നടപ്പാക്കാനുള്ള നടപടിക്രമങ്ങളുമായാണ് അവര്‍ മുന്നോട്ടുപോകുകയെന്നും പത്രം എഴുതുന്നു. പാര്‍ലമെന്‍റിലെ ഭൂരിപക്ഷം എം.പിമാരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്നാവശ്യപ്പെട്ട് പ്രചാരണത്തിനിറങ്ങിയവരാണ്. അതുകൊണ്ടുതന്നെ പാര്‍ലമെന്‍റിന്‍െറ അനുമതിലഭിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് കരുതുന്നത്. ബ്രെക്സിറ്റ് വിഷയത്തെ പാര്‍ലമെന്‍റിലത്തെിക്കാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിക്കാന്‍ ഒരുസംഘം അഭിഭാഷകര്‍ നിയമപരമായും നീങ്ങുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.