യസീദികളും ക്രിസ്ത്യാനികളും വംശഹത്യ ഇരകള്‍

ലണ്ടന്‍: യസീദികള്‍ക്കും ക്രിസ്ത്യാനികക്കും എതിരെയുള്ള ഐ.എസിന്‍െറ വേണ്ടാവൃത്തികള്‍ക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഏകകണ്ഠമായി വോട്ടുചെയ്തു. വിഷയം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ വിശദീകരിക്കും. വടക്കന്‍ ഇറാഖിന്‍െറയും സിറിയയുടെയും പ്രധാനഭാഗങ്ങള്‍ പിടിച്ചടക്കിയശേഷം യസീദികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഐ.എസ് ആക്രമണങ്ങളും അടിച്ചമര്‍ത്തലുകളും തുടരുകയാണ്്. നേരത്തേ, അമേരിക്കയും യൂറോപ്യന്‍ പാര്‍ലമെന്‍റും യൂറോപ്യന്‍ കൗണ്‍സിലും ഐ.എസിന്‍െറ യസീദികള്‍ക്കെതിരായ നടപടികളെ വംശഹത്യയായി പ്രഖ്യാപിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.