Posted On
date_range Updated On
date_range ‘മൊണാലിസ’യുടെ വില്ല ലേലത്തിന്
പാരിസ്: ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ മൊണാലിസക്ക് മോഡലായിരുന്ന ലിസ ജെറാര്ദിനി താമസിച്ചിരുന്ന വില്ല ലേലത്തിന്. 15ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പട്ടുവ്യാപാരിയായിരുന്ന ഫ്രാന്‍സസ്കോ ദെ ജിയോകൊണ്ടൊയുടെ ഭാര്യയായിരുന്നു ലിസ ജെറാര്ദിനി. ഇവരുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലായിരുന്ന വില്ല അന്റിനോറി എന്നറിയപ്പെടുന്ന ഫ്ളോറന്‍സിലെ കെട്ടിടം ഇപ്പോള്‍ ഏകദേശം 120 കോടി രൂപക്കാണ് ലേലത്തില്വെച്ചിരിക്കുന്നത്. ഫ്രാന്‍സസ്കോ ദെ ജിയോകൊണ്ടൊയുടെ പിന്മുറക്കാരാണ് 19ാം നൂറ്റാണ്ടില്‍ വൈന്‍ നിര്‍മാതാക്കളായിരുന്ന അന്റിനോറി കുടുംബത്തിന് വില്ല വിറ്റത്. ഇവരാണ് കെട്ടിടം ലേലത്തിന് വെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.