തുര്‍ക്കിയില്‍ വീണ്ടും കാര്‍ ബോംബ് സ്ഫോടനം; ഒരു മരണം

അങ്കാറ: തുര്‍ക്കിയെ നടുക്കി രാജ്യത്ത് വീണ്ടും കാര്‍ ബോംബ് സ്ഫോടനം. കുര്‍ദ് ഭൂരിപക്ഷമായ ഹാനി ജില്ലയില്‍ ദിയാര്‍ബാകിറിലെ സൈനിക ചെക്പോസ്റ്റിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമണത്തിന് പിന്നില്‍ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയാണെന്നാണ് (പി.കെ.കെ) തുര്‍ക്കി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

 രണ്ട് വര്‍ഷത്തെ വെടിനിര്‍ത്തല്‍ കരാര്‍ 2015ല്‍ പൊളിഞ്ഞതിന് ശേഷം തുര്‍ക്കിക്കെതിരെ നിരന്തരമായ അക്രമണങ്ങള്‍ പി.കെ.കെ നടത്തുന്നുണ്ട്. ഫെബ്രുവരി 17ന് തലസ്ഥാന നഗരിയില്‍ നടന്ന ഇരട്ട കാര്‍ബോംബ് സഫോടനത്തിന്‍െറ ഉത്തരവാദിത്തം പി.കെ.കെ യില്‍ നിന്നു വിഘടിച്ച കുര്‍ദിസ്താന്‍ ഫ്രീഡം ഫാല്‍ക്കന്‍സ് ഏറ്റെടുത്തിരുന്നു. കുര്‍ദുകള്‍ക്ക് സ്വയംഭരണം ആവശ്യപ്പെട്ട് 1984 മുതല്‍ പി.കെ.കെയുടെ നേതൃത്വത്തില്‍ നടക്കുന്ന സായുധ സമരത്തില്‍ 40,000 പരം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.