2016 ഏറ്റവും ചൂടുകൂടിയ വര്‍ഷം

മറാഖിഷ് (മൊറോക്കോ): 2016 ഇന്നുവരെയുണ്ടായതില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ നിരീക്ഷണ സംഘടന (ഡബ്ള്യു.എം.ഒ). കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന കെടുതികള്‍ തടയുന്നതിന് ആഗോള താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചുനിര്‍ത്തണമെന്നാണ് ലോകരാജ്യങ്ങള്‍ പാരിസ് ഉടമ്പടിയില്‍ അംഗീകരിച്ചത്. എന്നാല്‍, ഇപ്പോള്‍തന്നെ അത് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിട്ടുള്ളതായും സംഘടന ചൂണ്ടിക്കാട്ടി.
ഓരോ വര്‍ഷവും ചൂടുകൂടുകയാണ്. മറാഖിഷില്‍ യു.എന്‍ അംഗരാജ്യങ്ങളുടെ കാലാവസ്ഥ ചര്‍ച്ചയിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാര്‍ബണ്‍ പുറന്തള്ളല്‍ തടയുന്നതിന് ആവിഷ്കരിച്ച നിയമങ്ങള്‍ക്ക് അംഗീകാരം തേടുന്നതിനാണ് രാജ്യങ്ങള്‍ ഇവിടെ സമ്മേളിച്ചിരിക്കുന്നത്.

 

Tags:    
News Summary - 2016 will be the hottest year on record, UN says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.