തുർക്കി നാളെ വീണ്ടും ബൂത്തിലേക്ക്


അങ്കാറ: നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് തുർക്കിയുടെ രാഷ്ട്രീയഭാവി സംബന്ധിച്ച ് ഏറെ നിർണായകമാണ്. രാജ്യം നേരിടുന്ന രാഷ്ട്രീയ അസ്ഥിരത മാറണമെങ്കിൽ ഒരു കക്ഷിക്ക് ഭൂരിപക്ഷം ലഭിക്കണം. നിലവിൽ ജസ്റ്റിസ് ആൻഡ് ഡെവലപ്മെൻറ് പാർട്ടി (അക് പാർട്ടി)  42.9 ശതമാനം വോട്ട് ലഭിക്കുമെന്നാണ് വിലയിരുത്തൽ. തുർക്കി തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് പാർലമെൻറ് പ്രവേശം സാധ്യമാവണമെങ്കിൽ 10 ശതമാനം എങ്കിലും വോട്ട് ലഭിച്ചേ തീരൂ. അല്ലെങ്കിൽ അവർക്കു കിട്ടിയ വോട്ടിെൻറ ശതമാനം ഏറ്റവും വലിയ ഒറ്റക്കക്ഷിയിലേക്ക് പോവും. രാജ്യത്ത് 10 ശതമാനം വോട്ട് ലഭിക്കാൻ സാധ്യതയില്ലാത്ത ചില ചെറു പാർട്ടികൾ മത്സരരംഗത്തുള്ളത് അതിനാൽതന്നെ അക് പാർട്ടിയുടെ പ്രതീക്ഷ വലുതാക്കുന്നു.

കഴിഞ്ഞ ജൂൺ ഏഴിന് നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ പാർട്ടികൾക്കോ മുന്നണിക്കോ ഭൂരിപക്ഷം നേടാൻ കഴിയാതിരുന്നതിനെ തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്നാണ് രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ടി വന്നത്. അക് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചുവെങ്കിലും മറ്റു പാർട്ടികളുടെ നിസ്സഹകരണം മൂലം സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞില്ല. ജസ്റ്റിസ് ആൻഡ് ഡെവലപ്മെൻറ് പാർട്ടിയെ കൂടാതെ റിപ്പബ്ലിക്കൻ പീപ്ൾസ് പാർട്ടി, നാഷനൽ മൂവ്മെൻറ് പാർട്ടി, പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി എന്നിവയാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് അക് പാർട്ടി. കഴിഞ്ഞ തവണ 41 ശതമാനം വോട്ടാണ് പാർട്ടിക്ക് ലഭിച്ചത്. അത് 45 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം.

രാജ്യത്തെ പ്രസിഡൻഷ്യൽ ഭരണത്തിലേക്ക് മാറ്റുക എന്നതാണ് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ ലക്ഷ്യം. രാജ്യത്ത് അസ്ഥിരത സൃഷ്ടിച്ച ്ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാൻ കുർദു വിമതരും രംഗത്തുണ്ട്. അടുത്തിടെ നടന്ന ചാവേറാക്രമണം അതിെൻറ തെളിവാണ്. സർക്കാറിനെതിരെ നടന്ന സമാധാന റാലിക്കിടെയുണ്ടായ ഇരട്ടസ്ഫോടനം തുർക്കിയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്.  ദരിദ്ര രാജ്യമായിരുന്ന തുർക്കിയെ13 വർഷത്തെ ഭരണം കൊണ്ട്  20 സാമ്പത്തിക ശക്തികളിലൊന്നായി വളർത്താൻ കഴിഞ്ഞുവെന്നത് അക് പാർട്ടിയുടെ നേട്ടങ്ങളിലൊന്നായി ഉയർത്തിക്കാട്ടാവുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.