Posted On
date_range Updated On
date_range ജിഹാദി ജോണിന് സിറിയയില്‍ മകനുള്ളതായി റിപ്പോര്‍ട്ട്
ലണ്ടന്‍: സിറിയയില്‍ കൊല്ലപ്പെട്ട ഐ.എസ് ഭീകരന് മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണിന് സിറിയയില്‍ പുത്രനുള്ളതായി വെളിപ്പെടുത്തല്‍.
കുവൈത്തില്‍ ജനിച്ച ബ്രിട്ടീഷ് പൗരനായ ജോണിന് പുത്രനുള്ള വിവരം ടെലഗ്രാഫ് പത്രമാണ് പുറത്തുവിട്ടത്. കുഞ്ഞ് സ്വാഭാവികമായി ബ്രിട്ടീഷ് പൗരനായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബ്രിട്ടീഷ് പൗരന്മാര്ക്ക് വിദേശത്ത് കുട്ടി ജനിക്കുകയാണെങ്കില്പോലും ബ്രിട്ടീഷ് പൗരത്വമായിരിക്കുമെന്നാണ് നിയമം. കുഞ്ഞിന്‍െറ അമ്മയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ജിഹാദി ജോണ്‍ കൊല്ലപ്പെട്ടിട്ടില്ളെന്നും ഡ്രോണ്‍ ആക്രമണത്തില്‍ ജോണിന്‍െറ ഡ്രൈവറാണ് കൊല്ലപ്പെട്ടതെന്നും വാദമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.