ഫ്ളാറ്റില്‍ ഏഴ് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തി

ബര്‍ലിന്‍: ജര്‍മനിയിലെ ബവേറിയില്‍ ഒരു ഫ്ളാറ്റില്‍ ഏഴ് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടത്തെിയതായി റിപ്പോര്‍ട്ട്. 45കാരിയായ സ്ത്രീ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഫ്ളാറ്റില്‍ പരിശോധന നടത്തിയത്. കുട്ടികളെ കണ്ടത്തെിയ ഫ്ളാറ്റിന്‍െറ തൊട്ടടുത്ത് താമസിക്കുന്നവരാണ് വിവരം നല്‍കിയ സ്ത്രീയെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അവരെ ചോദ്യംചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ഫ്ളാറ്റില്‍ രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടത്തെിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് ഒൗദ്യോഗിക വിവരം പുറത്തുവിട്ടത്. മൃതദേഹങ്ങളില്‍ ചിലത് അഴുകിയ നിലയിലായതിനാല്‍ ഫോറന്‍സിക് പരിശോധന വൈകുമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞുങ്ങളുടെ കൊലപാതകം ജര്‍മനിയില്‍ കൂടിവരുകയാണ്. രണ്ടു കുഞ്ഞുങ്ങളെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ചതിന് കഴിഞ്ഞ മേയില്‍ 43കാരിയെ മൂന്നര വര്‍ഷം തടവിന് വിധിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.