മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ബ്രിട്ടനിൽ

ലണ്ടന്‍: മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിലെത്തി. ലണ്ടനിലെ ഹീത്രുവിലാണ് മോദി വിമാനമിറങ്ങിയത്. ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇതിന് ശേഷം ഇരുവരും ഫോറിന്‍ ആന്‍ കോമണ്‍വെല്‍ത്ത് ഓഫീസില്‍ സംയുക്തമായി മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

നാളെ എലിസബത്ത് രാജ്ഞി നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുക്കുന്ന മോദി, ബ്രിട്ടീഷ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യും. ഇതോടെ ബ്രിട്ടീഷ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും മോദി. തുടർന്ന് പാര്‍ലമെന്‍റ് ചത്വരത്തിലെ ഗാന്ധി പ്രതിമയില്‍ മോദി പുഷ്പാര്‍ച്ചന നടത്തും. ലണ്ടനില്‍ വ്യവസായ ഭീമന്‍മാരായ റോള്‍സ് റോയ്സ്, വോഡഫണ്‍ എന്നീ കമ്പനികളുടെ മേധാവികളുമായി മോദി ചര്‍ച്ച നടത്തും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ മോദിക്ക് സ്വീകരണം ഒരുക്കുന്നുണ്ട്.

ശനിയാഴ്ച ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി തുര്‍ക്കിയിലേക്ക് പോകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.