ഐ.എസ്​: അടിസ്​ഥാനരഹിത ആരോപണം റഷ്യ നിർത്തണമെന്ന് ദാവൂദ് ഒഗ് ലു

അങ്കാറ: തുർക്കി ഐ.എസിൽനിന്ന് എണ്ണ വാങ്ങുന്നതടക്കമുള്ള അടിസ്ഥാനരഹിത ആരോപണങ്ങൾ റഷ്യ നിർത്തണമെന്ന് തുർക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു ആവശ്യപ്പെട്ടു. ഇത്തരം ആരോപണങ്ങൾക്കുപകരം തുർക്കിയുമായി ചർച്ചക്ക് തയാറാവുകയാണ് റഷ്യ വേണ്ടത്. വടക്കൻ സൈപ്രസ് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യൻ യുദ്ധവിമാനം തുർക്കി വീഴ്ത്തിയശേഷം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധം താറുമാറായിരുന്നു. പുടിൻ ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എസിൽനിന്ന് എണ്ണ വാങ്ങുന്നുവെന്ന ആരോപണം തെളിയിച്ചാൽ അധികാരമൊഴിയാൻ തയാറാണെന്ന് ഉർദുഗാൻ പുടിനെ വെല്ലുവിളിച്ചിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.