അഭയാർഥി ബോട്ട്​ മറിഞ്ഞ്​ 11 മരണം; 200 പേരെ കാണാതായി

റോം: ലിബിയൻ തീരത്ത്​ രണ്ട്​ അഭയാർഥി ബോട്ടുകൾ മറിഞ്ഞ്​ 11 പേർ മരിച്ചതായി യു.എൻ ഏജൻസികൾ. സാവിജ ബീച്ചിൽ 10 സ്​ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ തീരത്തടിഞ്ഞിരുന്നു. അപകടത്തിൽ 200 അഭയാർഥികളെ കാണാതായിട്ടുണ്ട്​. കാറ്റു നിറക്കാവുന്ന ബോട്ടുകൾ ഉൾപ്പെട്ട ഇത്തരത്തിലുള്ള ആദ്യത്തെ അപകടമാണിത്​. വെള്ളിയാഴ്​ച ലിബിയൻ തീരത്തുനിന്ന്​ 132 പേരുമായി പുറപ്പെട്ട്​ മണിക്കൂറുകൾക്കുശേഷം ബോട്ടി​​​െൻറ കാറ്റൊഴിഞ്ഞ്​ പോവുകയായിരുന്നു. മറ്റൊരു ബോട്ടിൽ 30 സ്​ത്രീകളും ഒമ്പതു കുട്ടികളുമടക്കം 120 പേരുമുണ്ട്​. അപകടത്തിൽനിന്ന്​ രക്ഷപ്പെട്ടവരാണ്​  ബോട്ടിലുണ്ടായിരുന്നവരെ കുറിച്ച്​ വിവരം നൽകിയത്​. ഡാനിഷ്​ ചരക്കുകപ്പലാണ്​ 50 പേരെ രക്ഷിച്ചത്​. ഇറ്റാലിയൻ തീരരക്ഷാസേനയുടെ നിർദേശപ്രകാരം കപ്പൽ ദിശ തിരിച്ചുവിടുകയായിരുന്നു. ഒരു സ്​ത്രീയടക്കം ഏഴ്​ അഭയാർഥികളെ ലിബിയൻ മത്സ്യത്തൊഴിലാളികളും തീരരക്ഷാസേനയും ചേർന്ന്​ രക്ഷപ്പെടുത്തി​. 

Tags:    
News Summary - 200 migrants missing, 11 dead after boats sink near Libya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.