മഡ്രിഡ്: കോവിഡിനെ ചെറുത്തുതോൽപിച്ച സ്പാനിഷ് മുത്തശ്ശി. 113വയസുള്ള, സ്പെയിനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ മരിയ ബ്രന്യാസ് ആണ് രോഗമുക്തി നേടിയത്. 1918ലെ സ്പാനിഷ് ഫ്ലൂവിനെ അതിജീവിച്ച വ്യക്തിയാണ് ഇവർ.
ഇവർ താമസിക്കുന്ന സാൻറ മരിയ ഡേൽ ടുറ ശകയർ ഹോമിൽ നിരവധി പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 20 വർഷമായി ഇവിടെയാണ് മരിയയുടെ താമസം. ഏപ്രിലിലാണ് മുത്തശ്ശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആഴ്ചകളോളം ഐസൊലേഷനിൽ കഴിഞ്ഞു. ശ്വാസകോശസംബന്ധമായ രോഗങ്ങളാണ് ബാധിച്ചിരുന്നത്. ശുശ്രൂഷക്കായി ഒരാളെ മാത്രം കെയർഹോം അനുവദിച്ചു. കഴിഞ്ഞാഴ്ച വീണ്ടും പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു.
നല്ല ആരോഗ്യമാണ് രോഗമുക്തി നേടാൻ സഹായിച്ചതെന്നാണ് മുത്തശ്ശി പറയുന്നത്. മൂന്നുമക്കളുടെ അമ്മയായ മരിയ 1907 മാർച്ച് നാലിന് യു.എസിലാണ് ജനിച്ചത്. സ്പാനിഷ് സ്വദേശിയായ പിതാവ് സാൻഫ്രാൻസിസ്കോയിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്യുകയായിരുന്നു. ഒന്നാം ലോകയുദ്ധത്തിെൻറ കാലത്താണ് കുടുംബം സ്പെയിനിലേക്ക് താമസം മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.