വ്ലാദിമിർ പുടിൻ
കിയവ്: യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുടക്കുന്നുവെന്ന് യൂറോപ്യൻ നേതാക്കളും യുക്രെയ്ൻ പ്രസിഡന്റും.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച പ്രകാരം, നേരത്തെ റഷ്യൻ നിയന്ത്രണത്തിലായ പ്രദേശങ്ങൾ നിലനിർത്തിയുള്ള സമാധാന നീക്കങ്ങളെ പോലും പുടിൻ അനുവദിക്കുന്നില്ലെന്നും എട്ട് യൂറോപ്യൻ രാഷ്ട്ര മേധാവികളും യൂറോപ്യൻ യൂനിയൻ നേതൃത്വവും ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ഇതേത്തുടർന്ന് വിവിധ രാജ്യങ്ങളിൽ മരവിപ്പിച്ച റഷ്യൻ ഫണ്ട് യുക്രെയ്ന് നൽകുമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്. വരും ആഴ്ചകളിൽ ഹംഗറി തലസ്ഥാനത്ത് ട്രംപും പുടിനും തമ്മിലെ ചർച്ചകളിൽ പ്രസ്താവന സന്തോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.