അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഇപ്പോഴും ജീവനോടെയിരിക്കുന്നു; തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന വെളിപ്പെടുത്തി ശൈഖ് ഹസീന

ന്യൂഡൽഹി: കൊലപ്പെടുത്താനുള്ള ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തി മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. തന്നെയും സഹോദരി റെഹാനയേയും കൊല്ലാൻ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ നടത്തിയ ഗൂഢാലോചനയെ കുറിച്ചാണ് ഹസീനയുടെ വെളിപ്പെടുത്തൽ. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് ശൈഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നീട് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ച ബംഗ്ലാദേശ് അവാമി ലീഗിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹസീനയുടെ വെളിപ്പെടുത്തൽ. 25 മിനിറ്റിനുള്ളിലാണ് താനും റെഹാനയും മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ഹസീന പറഞ്ഞു. ഇത് ആദ്യമായല്ല തനിക്കെതിരെ വധശ്രമം ഉണ്ടാവുന്നത്. തന്നെ ഇല്ലാതാക്കാൻ നിരവധി ശ്രമങ്ങൾ ഇതിന് മുമ്പും നടന്നിട്ടുണ്ടെന്നും ശൈഖ് ഹസീന പറഞ്ഞു.

ആഗസ്റ്റ് 21, അഞ്ച് തീയതികളിൽ തന്നെ കൊല്ലാൻ ശ്രമമുണ്ടായി. അള്ളാഹുവിന്റെ അനുഗ്രഹത്താൽ താൻ രക്ഷപ്പെട്ടു. അള്ളാഹുവിന്റെ ഒരു കൈ എനിക്ക് മേലുണ്ടായിരുന്നു. താൻ ഇപ്പോൾ ദുരിതം അനുഭവിക്കുകയാണ്. തന്റെ രാജ്യം ഇപ്പോൾ ഒപ്പമില്ല. വീടും തന്റെ കൂടയില്ല. എല്ലാം കത്തിനശിച്ചുവെന്ന് ശൈഖ് ഹസീന പറഞ്ഞു.

ജനുവരി ആറാം തീയതീ ശൈഖ് ഹസീനക്കെതിരെ ബംഗ്ലാദേശ് കോടതി വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 15 വർഷത്തെ ഭരണകാലയളവിൽ മനുഷ്യത്വ​​ത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളിൽ നിരവധി അറസ്റ്റ് വാറണ്ടുകൾ ശൈഖ് ഹസീനക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    
News Summary - 'Escaped death by 25 minutes': Sheikh Hasina on surviving ‘conspiracy to kill her’ in Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.