സംഘർഷത്തിന് അയവുവരുത്താൻ ഉർദുഗാൻ യുക്രെയ്നിൽ

കിയവ്: അതിർത്തിയിൽ റഷ്യ ഒരുലക്ഷത്തിലേറെ സൈനികരെ വിന്യസിച്ചതോടെ ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ മാധ്യസ്ഥനാകാൻ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ യുക്രെയ്നിലെത്തി. യുക്രെയ്നെ റഷ്യ ആ​ക്രമിച്ചേക്കുമെന്ന ഭീഷണിയിൽ യു.എസ് കിഴക്കൻ യൂറോപ്പിലേക്ക് സൈന്യത്തെ അയക്കാൻ സജ്ജമാക്കിയിരിക്കയാണ്.

പ്രശ്നത്തിന് പരിഹാരം കാണാൻ നാറ്റോ നേതാക്കൾ യുക്രെയ്നിലെത്തിയിരുന്നു. യുക്രെയ്നുമായും റഷ്യയുമായും നല്ല ബന്ധം പുലർത്തുന്ന തുർക്കി പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുകയെന്നാണ് റിപ്പോർട്ട്. നിരവധി ആഗോളപ്രശ്നങ്ങളിൽ റഷ്യക്കൊപ്പം നിൽക്കുന്ന തുർക്കി യുക്രെയ്ന് ആയുധങ്ങളും നൽകുന്നുണ്ട്. അതിനിടെ, ആക്രമിക്കാൻ പദ്ധതിയില്ലെന്നാണ് റഷ്യ ആവർത്തിക്കുന്നത്. 

Tags:    
News Summary - Erdogan in Ukraine to ease tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.