അ​സു​ഖ​ബാ​ധി​ത​ൻ; മൂ​ന്നാം ദി​ന​വും പ്ര​ചാ​ര​ണം റ​ദ്ദാ​ക്കി ഉ​ർ​ദു​ഗാ​ൻ

ഇ​സ്തം​ബൂ​ൾ: അ​സു​ഖ​ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്നാം ദി​വ​സ​വും തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ തെ​ര​​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം റ​ദ്ദാ​ക്കി. മേ​യ് 14ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാം ത​വ​ണ​യും പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് ജ​ന​വി​ധി തേ​ടു​ക​യാ​ണ് അ​ദ്ദേ​ഹം.

വെ​ള്ളി​യാ​ഴ്ച തെ​ക്ക​ൻ ന​ഗ​ര​മാ​യ അ​ദാ​ന​യി​ൽ ഒ​രു പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ലും തു​ട​ർ​ന്ന് പ്ര​ചാ​ര​ണ റാ​ലി​യി​ലും ഉ​ർ​ദു​ഗാ​ൻ പ​​ങ്കെ​ടു​ക്കേ​ണ്ട​താ​യി​രു​ന്നു. 

കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യം മൂലം ലൈവ് ടെലിവിഷൻ അഭിമുഖത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. 20 മിനിറ്റ് ഇടവേളക്കു ശേഷം ടി.വിയിൽ തിരിച്ചെത്തിയ അദ്ദേഹം രണ്ടുദിവസത്തെ തിരക്കുപിടിച്ച കാമ്പയിനു ശേഷം തനിക്ക് വയറിന് അസ്വസ്ഥതയുണ്ടായിരുന്നതായി വ്യക്തമാക്കി.

അതിനിടെ ഉർദുഗാന് ഹൃദയാഘാതമാണെന്ന സമൂഹ മാധ്യമ പ്രചാരണം അദ്ദേഹത്തിന്റെ ആശയവിനിമയ വകുപ്പ് മേധാവി ഫഹ്റുദ്ദീൻ അൽതൂൻ നിഷേധിച്ചു. ആറ് പാർട്ടികളുടെ പിന്തുണയുള്ള കെമാൽ കിലിദറോഗ്‍ലുവാണ് എതിരാളി. 

Tags:    
News Summary - Erdogan cancels third day of election appearances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.