കംബോഡിയൻ തടവുപുള്ളികളെ പുറത്തുവിട്ട് തായ്‍ലൻഡ്

ബാങ്കോക്: ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി തായ്‍ലൻഡ് തങ്ങളുടെ കസ്റ്റഡിയിലുള്ള 18 കംബോഡിയൻ തടവുകാരെ മോചിപ്പിച്ചു. അതിർത്തിയിലെ സംഘർഷം ഒഴിവാക്കുന്നതിനായി ശനിയാഴ്ചയാണ് ഇരു രാജ്യങ്ങളും തമ്മിൽ സമാധാന കരാറിലെത്തിയത്. അതിന്റെ ഭാഗമായാണ് കംബോഡിയൻ തടവുകാരുടെ മോചനം. ഇവർ അതിർത്തിയിലെ സൈനികരായിരുന്നു.

72 മണിക്കൂറിനകം മോചിപ്പിക്കണമെന്നായിരുന്നു കരാർ. ഇതുപ്രകാരം ചൊവ്വാഴ്ചയായിരുന്നു തടവുകാരെ കൈമാറേണ്ടിയിരുന്നത്. എന്നാൽ, കംബോഡിയയുടെ 250ൽ അധികം ഡ്രോണുകൾ അതിർത്തിയിൽ സജീവമാണെന്ന് ചൂണ്ടിക്കാട്ടി തായ്‍ലൻഡ് സൈനികരുടെ മോചനം വൈകിപ്പിക്കുകയായിരുന്നു. ഡിസംബർ ഏഴിന് തുടങ്ങിയ സംഘർഷത്തിൽ തായ്‍ലൻഡിന്റെ 26 സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Thailand releases 18 Cambodian soldiers as ceasefire holds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.