പാലിൽ മുങ്ങിക്കുളിച്ച്​ ജീവനക്കാരൻ; ഡയറി പ്ലാൻറ്​ അടച്ചുപൂട്ടി, രണ്ടുപേർ​ അറസ്​റ്റിൽ

തൊഴിലാളി പാലിൽ മുങ്ങിക്കുളിക്കുന്നതി​െൻറ ദൃശ്യങ്ങൾ പുറത്തുവന്നതോടെ തുർക്കിയിലെ ഡയറി പ്ലാൻറ്​ അടച്ചു. ടിക് ടോക്കിൽ വൈറലായ വിഡിയോയിൽ, പാൽ നിറച്ചുവെച്ച ബാത്ത്​ ടബ്ബി​െൻറ രൂപത്തിലുള്ള വലിയ പാ​ത്രത്തിൽ കിടന്ന്​ കുളിക്കുന്നതും​ കപ്പുപയോഗിച്ച് പാൽ​ തലയിലൊഴിക്കുന്നതും കാണാം.

സെൻട്രൽ അനറ്റോലിയൻ പ്രവിശ്യയായ കൊന്യയിലെ ഡയറി പ്ലാൻറിലാണ്​ സംഭവം. എമ്രെ സെയാർ എന്നയാളാണ്​ പാലിൽ മുങ്ങിക്കുളിച്ചത്​. ഇതി​െൻറ വിഡിയോ ടിക് ടോക്കിൽ അപ്​ലോഡ്​ ചെയ്​തത്​ ഉഗുർ തുർഗട്ട്​ എന്നയാളാണ്​. വിഡിയോ വൈറലായതോടെ ഇരുവരെയും അറസ്​റ്റ്​ ചെയ്തു.

വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇതി​നെതിരെ വ്യാപക പ്രതിഷേധമാണ്​ ഉയർന്നത്​. സംഭവശേഷം ഉഗുർ തുർഗട്ടിനെ പിരിച്ചുവിട്ടതായി ഡയറി പ്ലാൻറ്​ അധികൃതർ അറിയിച്ചു. കൂടാതെ, എമ്രെ സെയാർ പാലില്ല മുങ്ങിയത്​, അത്​ വെള്ളവും ക്ലീനിംഗ് ദ്രാവകവും ചേർന്നതാണെന്നും കമ്പനി അധികൃതർ അവകാശപ്പെട്ടു.

വിഡിയോ തങ്ങളുടെ കമ്പനിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്​. അതിലെ ദ്രാവകം യഥാർത്ഥത്തിൽ ബോയിലറുകൾ കഴുകാൻ ഉപയോഗിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തെക്കുറിച്ച് കൊന്യ അഗ്രികൾച്ചറൽ ആൻഡ് ഫോറസ്ട്രി മാനേജർ അലി എർഗിൻ അന്വേഷണം ആരംഭിക്കുകയും ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്​തു. ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്ന സാഹചര്യങ്ങളാലാണ് പ്ലാ​ൻറ്​ പ്രവർത്തിക്കുന്നത്. കമ്പനിക്ക്​ പിഴ ചുമത്തിയെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - Employee immersed in milk; The dairy plant was closed and two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.