'ന്യൂയോർക്ക് ജനതയിൽ നിന്ന് മുസ്‍ലിംകൾ പ്രതീക്ഷിക്കുന്നത് തുല്യമായ പരിഗണന മാത്രം'; വൈകാരിക പ്രതികരണവുമായി മംദാനി

ന്യൂയോർക്ക്: മുസ്‍ലിം ഐഡന്റിറ്റിയിൽ വൈകാരിക പ്രതികരണവുമായി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി സൊഹ്റാൻ മംദാനി. മുൻ ഗവർണർ ആൻഡ്ര്യു കുമോയും അദ്ദേഹത്തിന്റെ അനുയായികളും അടിസ്ഥാനമില്ലാത്ത വംശീയ ആക്രമണങ്ങൾ നടത്തുന്നതിനിടെയാണ് മംദാനിയുടെ വൈകാരിക പ്രതികരണം.

വെള്ളിയാഴ്ച പ്രാർഥനകക് ശേഷം ബ്രോങ്ക്സ് പള്ളിക്ക് മുന്നിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ദീർഘകാലമായി നഗരത്തിലെ മുസ്‍ലിംകൾ അനുഭവിക്കുന്ന പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെപ്തംബർ 11ലെ ആക്രമണത്തിന് ശേഷം തന്റെ അമ്മായി സബ്വേകളിൽ കയറാൻ ഭയപ്പെട്ടിരുന്നുവെന്ന് മംദാനി പറഞ്ഞു.

ഹിജാബ് ധരിച്ച് സബ്വേകളിൽ സഞ്ചരിക്കാൻ അവർക്ക് ഭയമായിരുന്നു. ന്യൂയോർക്കിലെ മുസ്‍ലിം ജനങ്ങൾ സ്വപ്നം കാണുന്നത് മറ്റുള്ളവരെ പോലെ തങ്ങളേയും പരിഗണിക്കണമെന്നത് മാത്രമാണെന്ന് മംദാനി പറഞ്ഞു.

മംദാനിയുടെ ഇസ്രായേൽ ഫലസ്തീൻ അനുകൂല നിലപാടിനെ വിമർശിച്ച് മുൻ മേയർ രംഗത്തെത്തിയിരുന്നു. 9/11 ആക്രമണം പോലൊന്ന് വീണ്ടും നടക്കണമെന്നാണ് മംദാനിയുടെ ആഗ്രഹമെന്നും കുമിയോ വിമർശിച്ചിരുന്നു.പ്രതിപക്ഷത്ത് നിന്നുള്ള വിമർശനം ശക്തമായതോടെയാണ് ഇക്കാര്യത്തിൽ വൈകാരിക പ്രതികരണവുമായി മംദാനി രംഗത്തെത്തുന്നത്. ന്യൂയോർക്കിൽ വീണ്ടും ഭീകരാക്രമണത്തിനുള്ള സാധ്യതയുണ്ടെന്ന് മുൻ മേയർ എറിക് ആദംസും പറഞ്ഞിരുന്നു.

അവസാന മേയർ സ്ഥാനാർഥി സംവാദത്തിലും ശ്രദ്ധേയനായി സൊഹ്റാൻ മംദാനി; ഉയർത്തിയത് ന്യൂയോർക്കുകാരുടെ അടിസ്ഥാന പ്രശ്നങ്ങൾ

ന്യൂയോർക്ക്: ദശലക്ഷക്കണക്കിന് ന്യൂയോർക്കുകാർ നൽകിവരുന്ന അമിത വാടക മരവിപ്പിക്കുകയും പൊതുഗതഗാതം കാര്യക്ഷമതയോടെ സൗജന്യമാക്കുകയും ചെയ്യുമെന്നും വാഗ്ദാനം ചെയ്ത് തന്റെ എതിരാളിയുമായുള്ള അവസാന സംവാദത്തിലും ശ്രദ്ധ പിടിച്ചു പറ്റി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയായ സൊഹ്‌റാൻ മംദാനി. നവംബർ 4 ലെ വോട്ടെടുപ്പിന് മുമ്പ് വോട്ടർമാരെ ആകർഷിക്കാനുള്ള അവസാന ശ്രമമായിരുന്നു 90 മിനിറ്റ് ദൈർഘ്യമുള്ള പരിപാടി.

ഡെമോക്രാറ്റിക് നോമിനിയായ സൊഹ്റാൻ മംദാനിയും പ്രൈമറിയിൽ അദ്ദേഹം പരാജയപ്പെടുത്തിയ മുൻ ഗവർണറും സ്വതന്ത്രനായി മത്സരിക്കുന്ന ആൻഡ്രൂ ക്യുമോയും തമ്മിൽ വിപുലമായ വാദം നടന്നു. നിലവിലെ മേയർ എറിക് ആഡംസ് മത്സരത്തിൽ നിന്ന് പുറത്തുപോയതിനുശേഷം മത്സരം മംദാനി, ക്യൂമോ, കർട്ടിസ് സ്ലിവ എന്നിവർ തമ്മിലായി അവശേഷിച്ചു.

താങ്ങാനാവുന്ന നിരക്കിൽ സൗജന്യ ബസ് യാത്ര, ന്യൂയോർക്കുകാർക്കുള്ള വാടക മരവിപ്പിക്കൽ, സാർവത്രിക ശിശു സംരക്ഷണം എന്നിവയിലൂടെ പ്രൈമറിയിൽ അപ്രതീക്ഷിത വിജയം നേടിയ മംദാനി വോട്ടെടുപ്പിൽ ഗണ്യമായ ലീഡ് നിലനിർത്തുന്നു.

Tags:    
News Summary - Emotional Zohran Mamdani defends Muslim identity after Andrew Cuomo's ‘racist’ jab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.