പുതിയ ട്വിറ്റർ ‘സി.ഇ.ഒ’യെ പരിചയപ്പെടുത്തി ഇലോൺ മസ്ക്; അവനേക്കാൾ മികച്ചവനെന്ന് ട്വീറ്റ്

ഒടുവിൽ ഇലോൺ മസ്ക് ട്വിറ്റർ സി.ഇ.ഒ പദവിയിലേക്ക് ഒരാളെ കണ്ടെത്തിയിരിക്കുന്നു. പുതിയ, സി.ഇ.ഒ മനുഷ്യനല്ല, ഒരു നായയാണെന്നതാണ് ഏറെ കൗതുകം.

മസ്കിന്റെ ഷിബാ ഇനു ഇനത്തിൽപെട്ട വളർത്തുനായയായ ഫ്ലോകിയെയാണ് ട്വിറ്റർ സി.ഇ.ഒയായി പരിചയപ്പെടുത്തുന്നത്. ‘ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ അതിശയകരമാണ്’ എന്നെഴുതിയ കുറിപ്പിനൊപ്പം സി.ഇ.ഒ എന്നെഴുതിയ കറുത്ത ടീ ഷർട്ട് ധരിച്ച് മേശപ്പുറത്ത് കൈകൾ വച്ചിരിക്കുന്ന ഫ്ലോക്കിയുടെ ചിത്രമാണ് മസ്ക് ട്വിറ്ററിൽ പങ്കുവെച്ചത്. ട്വിറ്റർ ലോഗോയുള്ള രേഖകളും ഒരു ചെറിയ ലാപ്‌ടോപ്പും മേശപ്പുറത്തുണ്ട്.

44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ സി.ഇ.ഒ പരാഗ് അഗർവാളിനെ മസ്ക് പുറത്താക്കിയിരുന്നു. കൂടാതെ, ഉയർന്ന പദവിയിലുള്ള ഏതാനും പേരെയും മാറ്റിയിരുന്നു. അവനേക്കാൾ മികച്ചവനാണെന്ന കുറിപ്പ് കൂടി ഇതിനടിയിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. മുൻ സി.ഇ.ഒ പരാഗ് അഗർവാളിനെയാണ് പരോക്ഷമായി അദ്ദേഹം പരാമർശിക്കുന്നതെന്ന് വ്യക്തമാണ്.

ഷിബാ ഇനു ജപ്പാനിലെ ഒരു നായ ഇനമാണ്. വേട്ടപ്പട്ടിയിനമാണിത്.

Tags:    
News Summary - Elon Musk introduces new Twitter CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.