ൈകറോ: ഇൗജിപ്തിൽ തകർന്ന കെട്ടിടത്തിനടിയിൽപെട്ട് മരിച്ചവരുടെ എണ്ണം 25 ആയി. ഇതിനിടെ, പ്രതീക്ഷ പകരുന്ന ഒരു വാർത്തയും സംഭവ സ്ഥലത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. നിലംപതിച്ച കൂറ്റൻ കെട്ടിടത്തിെൻറ അവശിഷ്ടങ്ങൾക്കിടയിൽനിന്നും ആറു വയസ്സുള്ള കുഞ്ഞിനെ കഴിഞ്ഞ ദിവസം സുരക്ഷ സേന രക്ഷപ്പെടുത്തി.
കുഞ്ഞിെൻറ മാതാവും പിതാവും സഹോദരിയും മരിച്ചതായും സഹോദരനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. കെട്ടിടത്തിനുള്ളിൽ കുടുങ്ങി 26 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കെട്ടികം തകരാനുള്ള കാരണങ്ങൾ ഇനിയും വ്യക്തമല്ല. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.