Posted On
date_range Updated On
date_range തുർക്കിയും ഗ്രീസിലും ഭൂചലനം; നാല് മരണം
അങ്കാറ: എഗൻ കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതേതുടർന്ന് തുർക്കിയിലും ഗ്രീസിലും ചലനങ്ങളുണ്ടായി. ഭൂചലനത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
തുർക്കിയുടെ തീരനഗരമായ ഇസാമിറിലാണ് ഭൂചലനമുണ്ടായത്. ആറോളം കെട്ടിടങ്ങൾ ഇവിടെ തകർന്നുവെന്നാണ് റിപ്പോർട്ട്. ഇസാമിർ തീരത്ത് നിന്ന് 17 കിലോ മീറ്റർ അകലെ 16 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിെൻറ പ്രഭവ കേന്ദ്രമെന്ന് യു.എസ് അറിയിച്ചു.
എന്നാൽ തുർക്കിയിൽ നിന്ന് 33.5 കിലോ മീറ്റർ അകലെ 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിെൻറ പ്രഭവ കേന്ദ്രമെന്ന് തുർക്കിയും വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീസിെൻറ ഭാഗമായ സാമോസ് ദ്വീപിലും ഭുചലനം അനുഭവപ്പെട്ടു. 45,000ത്തോളം ജനം വസിക്കുന്ന ദ്വീപാണ് സാമോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.