ഈ പശുക്കുഞ്ഞിന്​​ ഉയരം ആകെ 51 സെന്‍റീമീറ്റർ; ഇത്തിരിക്കുഞ്ഞൻ 'റാണി'യാണ്​​​ നാട്ടിൽ താരം

ധാക്ക: പ്രസവിച്ച്​ പുറത്തുവരു​േമ്പാൾ ഏതു ജീവിയും ചെറുതാകാമെങ്കിലും വളരെ പെ​ട്ടെന്ന്​ അവ സാധാരണ വലിപ്പം പ്രാപിക്കാറുണ്ട്​. എന്നാൽ, ഒരു ഇത്തിരിക്കുഞ്ഞൻ പശുവിനെ കണ്ട്​ കൊതിതീരാതെ ചുറ്റും കൂടി നിൽക്കുകയാണ്​ ഈ നാട്​. കേരളത്തിലോ പുറത്ത്​ രാജ്യത്തെ മറ്റു സംസ്​ഥാനങ്ങളിലോ അല്ല സംഭവം. അയൽ രാജ്യമായ ബംഗ്ലദേശി​ലാണ്​. വടക്കുകിഴക്കൻ ജില്ലയായ നാവോഗോണിൽ പശുവിനെ വളർത്തുന്ന ഹൗലദാറിന്‍റെ ഫാമിൽ അടുത്തിടെ​ പിറന്ന പശുവിന​്​ 51 സെന്‍റീമീറ്ററാണ്​ ഉയരം. ഇത്തിരിക്കുഞ്ഞൻ പശുവിനെ കുറിച്ച വാർത്ത കരകടന്നതോടെ ഇപ്പോൾ ഈ ഫാമിലേക്ക്​ ഒഴുക്കാണ്​. തൊട്ടുരുമ്മിയും കൂടെനിന്ന്​ ഫോ​േട്ട​ായെടുത്ത്​ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചും ആളുകളെ കൊണ്ട്​ ഹൗലദാർ ​ശരിക്കും കുടുങ്ങി.

ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ പശുവെന്ന റെക്കോഡ്​ നിലവിൽ ഇന്ത്യയിൽനിന്നുള്ള 'മാണിക്യ'ത്തിനാണ്​- 61.1 സെന്‍റീമീറ്റർ. അതിനെക്കാൾ 10 ​െസന്‍റീമീറ്റർ കുറവുണ്ട്​ 'റാണി'ക്ക്​. വരുംദിവസങ്ങളിൽ ഗിന്നസ്​ റെക്കോഡ്​ സംഘം റാണിയെ സന്ദർശിക്കുന്നതോടെ ഇനി റെക്കോഡ്​ പുസ്​തകത്തിലും പേരു മാറുമെന്ന്​ ഹൗലദാർ കരുതുന്നു.

Tags:    
News Summary - Dwarf cow Rani finds fame in Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.