പ്രക്ഷോഭകാരികളെ തുരത്തുന്ന ഡച്ച് പൊലീസ്
ആംസ്റ്റർഡാം: പുതിയ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് നെതർലൻഡ്സിൽ ജനങ്ങൾ വൻ പ്രതിഷേധത്തിൽ. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് രാജ്യത്തുടനീളം 240ലധികം ആളുകളെ അറസ്റ്റ് ചെയ്തതായി ഡച്ച് പൊലീസ് അറിയിച്ചു. രാത്രിയിലുള്ള കർഫ്യൂ ഉൾെപ്പടെ, കൂടുതൽ ശക്തമായ രീതിയിലുള്ള കോവിഡ് നിയന്ത്രണങ്ങൾ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ തലസ്ഥാനമായ ആംസ്റ്റർഡാം ഉൾപ്പെടെ ഡച്ച് നഗരങ്ങളിലും പട്ടണങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു.
കുറഞ്ഞത് 10 പട്ടണങ്ങളിലും നഗരങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഡച്ച് ദേശീയ ബ്രോഡ്കാസ്റ്റർ എൻ.ഒ.എസ് അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് സെൻട്രൽ ആംസ്റ്റർഡാമിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് ജലപീരങ്കിയും നായ്ക്കളെയും ഉപയോഗിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
200 പേർ പ്രതിഷേധത്തിൽ പെങ്കടുത്തതായും അതിൽ കല്ലും പടക്കവും വലിച്ചെറിഞ്ഞവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും അവർ വ്യക്തമാക്കി. വാഹനങ്ങൾ കത്തിച്ചും കല്ലുകളെറിഞ്ഞും പൊതുമുതലുകൾ നശിപ്പിച്ചുമാണ് കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധക്കാർ അമർഷം രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.