മദ്യപിച്ച് യാത്രക്കാരന്റെ പരാക്രമം; വിമാനം തിരിച്ചുപറത്തി

ടോക്യോ: ജപ്പാനിൽനിന്ന് അമേരിക്കയിലേക്ക് പറക്കുകയായിരുന്ന വിമാനം യാത്രക്കാരന്റെ പരാക്രമത്തെ തുടർന്ന് പാതിവഴിയിൽ യാത്ര നിർത്തി തിരിച്ചുപറത്തി. മദ്യപിച്ച 55കാരനായ അമേരിക്കൻ യാത്രികൻ ജീവനക്കാരിയെ കടിച്ചുപരിക്കേൽപിക്കുകയായിരുന്നു.

കൈക്ക് മുറിവേറ്റതോടെ യാത്ര തുടരാതെ വിമാനം തിരിച്ച് ടോക്യോയിലേക്ക് പറത്തുകയായിരുന്നു. വിമാനം പസഫിക്കിനു മുകളിലൂടെ പറക്കുന്നതിനിടെയാണ് സംഭവം. 159 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. കഴിഞ്ഞ ശനിയാഴ്ച ജപ്പാൻ വിമാനത്തിൽ കേടുപാട് കണ്ടതിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു.

Tags:    
News Summary - Drunk Passenger's Prowess; The flight was turned back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.