രണ്ട് വർഷത്തെ വിലക്കിന് ശേഷം ​ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാനൊരുങ്ങി മെറ്റ

വാഷിങ്ടൺ: ​യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു നൽകുമെന്ന് സാമൂഹമാധ്യമമായ മെറ്റ അറിയിച്ചു. 2021ലാണ് മുൻ പ്രസിഡന്റിന്റെ അക്കൗണ്ടുകൾക്ക് നിരോധം ഏർപ്പെഝടുത്തിയത്. യു.എസ് കാപി​റ്റോളിനു നേരെ നടത്തിയ ആക്രമണത്തിനു പിനാലെയായിരുന്നു അത്.

അടുത്ത ആഴ്ചകളിലായി ​ട്രംപിന്റെ ഫേസ്ചുക്ക്, ഇൻസ്റ്റഗ്രാം അക്കുണ്ടുകൾ പുനസ്ഥാപിച്ചു നൽകുമെന്ന് മെറ്റ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് പറഞ്ഞു. വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ നിയമങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റ്ഫോമിന്റെ നയങ്ങൾ ലംഘിച്ചാൽ ഓരോ തവണയും രണ്ട് വർഷത്തെ നിരോധനം നേരിടേണ്ടി വരും. എന്നാൽ ട്രംപ് അക്കൗണ്ടുകൾ വീണ്ടും ഉപയോഗിക്കു​മോ എന്ന കാര്യം വ്യക്തമല്ല. എന്നാൽ തന്റെ അസാന്നിധ്യം ഫേസ്ബുക്കിന് കോടിക്കണക്കിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു ട്രംപിന്റെ പരാമർശം. 

Tags:    
News Summary - Donald Trump To Be Allowed Back On Facebook, Instagram After 2-Year Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.