ജോ ബൈഡനെ സെക്കൻഡുകൾക്കകം ഇടിച്ചിടും; പ്രസ്​താവനയുമായി ട്രംപ്​

ഫ്ലോറിഡ: ബോക്​സിങ്​ മത്സരം നടത്തുകയാണെങ്കിൽ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡനെ സെക്കൻഡുകൾ കൊണ്ട്​ ഇടിച്ചിടുമെന്ന്​ ഡൊണാൾഡ്​ ട്രംപ്​. ഫ്ലോറിഡയിലെ ഹോളിവുഡ്​ സെമിനോൾ ഹാർഡ് റോക്​ കാസിനോയിൽ ഇവാൻഡർ ഹോളിഫീൽഡും വിറ്റർ ബെൽഫോർട്ടും തമ്മിലുള്ള ബോക്​സിങ്​ പോരാട്ടത്തിന്​ മുന്നോടിയായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ്​ ട്രംപ്​ പ്രസ്​താവന നടത്തിയത്​.


ഇവാൻഡർ ഹോളിഫീൽഡ്​-വിറ്റർ ബെൽഫോർട്ട്​ പോരാട്ടത്തി​ൽ കമ​േൻററ്ററി​െൻറ റോളിൽ ട്രംപ്​ എത്തും. വാർത്താ സമ്മേളനത്തിൽ ഫോണിലൂടെ പ​​െങ്കടുത്ത ട്രംപിനോട്​ അവതാരകൻ താങ്കൾക്ക്​​ ആരുടെയെങ്കിലും ഒപ്പം ബോക്​സിങ്ങിൽ പ​െങ്കടുക്കാൻ ആഗ്രഹമുണ്ടോ എന്ന്​ ചോദിക്കുകയായിരുന്നു. 'എനിക്ക് ലോകത്തിലെ ആരെയെങ്കിലും തിരഞ്ഞെടുക്കേണ്ടി വന്നാൽ, ഞാൻ പ്രൊഫഷണൽ ബോക്​സർമാരെ ഒഴിവാക്കും. എ​െൻറ ഏറ്റവും എളുപ്പമുള്ള പോരാട്ടം ജോ ബൈഡനെതിരേ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം അയാളെ വളരെ വേഗത്തിൽ തോൽപ്പിക്കാനാവുമെന്ന് ഞാൻ കരുതുന്നു'-ട്രംപ്​ പറഞ്ഞു.


'ഒരിക്കൽ എന്നെ അഴികൾക്കുള്ളിൽ ആക്കുമെന്നും ഞാൻ വലിയ കുഴപ്പത്തിലാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോക്​സിങ്ങിൽ ആദ്യത്തെ കുറച്ച് സെക്കൻഡുകൾക്കുള്ളിൽ ബൈഡൻ വീഴുമെന്ന് ഞാൻ കരുതുന്നു'-ട്രംപ്​ അവതാരകനോട്​ പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. 



Tags:    
News Summary - Donald Trump says he would KO Joe Biden ‘very quickly’ in a boxing match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.