'ബൈഡനെ വിജയിയായി പ്രഖ്യാപിച്ചാൽ വൈറ്റ് ഹൗസ് വിട്ടിറങ്ങും' -ട്രംപ്
വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡനെ ഒൗദ്യോഗികമായി വിജയിയായി പ്രഖ്യാപിച്ചാൽ വൈറ്റ് ഹൗസ് വിട്ടിറങ്ങുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അതേസമയം, തെരഞ്ഞെടുപ്പിൽ തെൻറ പരാജയം അംഗീകരിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇലക്ടറൽ കോളജിൽ ബൈഡനെ വിജയിയായി പ്രഖ്യപിച്ചാൽ വൈറ്റ് ഹൗസ് വിട്ടിറങ്ങുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'തീർച്ചയായും ഞാനത് ചെയ്യും. നിങ്ങൾക്ക് അത് അറിയാമേല്ലാ' -ട്രംപ് ചോദിച്ചു.
അതേസമയം അവർ ഇക്കാര്യം ചെയ്യുകയാണെങ്കിൽ അവർ തെറ്റുചെയ്യുകയാണെന്നും അത് സമ്മതിക്കാൻ വളരെ പ്രയാസമുള്ള കാര്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ജനുവരി 20ന് ഒരുപാട് കാര്യങ്ങൾ സംഭവിക്കുമെന്ന് താൻ കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച ജോ ബൈഡെൻറ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാൻ ട്രംപ് തയാറായിരുന്നില്ല. തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും കൃത്രിമം കാണിച്ചുവെന്നും ആരോപിച്ച് ട്രംപ് കോടതിയെ സമീപിച്ചിരുന്നു. യു.എസ് തെരഞ്ഞെടുപ്പിൽ 306 വോട്ടുകളാണ് ബൈഡൻ നേടിയത്. 232 വോട്ടുകൾ മാത്രമാണ് ട്രംപിന് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.