ഏഴു വർഷത്തിന് ശേഷം യമനിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനം

സൻആ: 2016നുശേഷം ആദ്യമായി യമനിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് നടത്തി. 270 സൗദി ഹജ്ജ് തീർഥാടകരുമായി യമൻ എയർലൈൻസിന്റെ വിമാനം സൻആ വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്കു പറന്നു.

അഞ്ചു വിമാനങ്ങളാണ് യമനിൽനിന്ന് ഇത്തവണ ഹജ്ജ് സർവിസിനുള്ളത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥയിൽ അയവുവന്നതോടെയാണ് സർവിസ് നടത്തിയത്.

Tags:    
News Summary - Direct flight from Yemen to Saudi after seven years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.