യുക്രെയ്ൻ യുദ്ധത്തിന്‍റെ സൂത്രധാരന്‍റെ മകൾ മോസ്കോയിൽ കാർ ബോംബ് സ്ഫോടനത്തിൽ മരിച്ചു

മോസ്കോ: പുടിന്‍റെ തലച്ചോർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന യുക്രെയ്ൻ യുദ്ധത്തിന്‍റെ സൂത്രധാരൻ അലക്സാണ്ടർ ദുഗിന്‍റെ മകൾ കാർ ബോംബ് സ്ഫോടനത്തിൽ മരിച്ചതായി റിപ്പോർട്ട്.

ശനായാഴ്ച രാത്രി മോസ്കോയുടെ പ്രാന്തപ്രദേശത്തുണ്ടായ സ്ഫോടനത്തിലാണ് ദര്യ ദുഗിൻ മരിച്ചത്. പശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയവരുടെ പട്ടികയിലുള്ളവരാണ് ഇരുവരും. പിതാവിനെ ലക്ഷ്യമിട്ട് നടത്തിയ വധശ്രമമാണിതെന്നാണ് പുറത്തുവരുന്ന വിവരം.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബോൾഷിയെ വ്യാസോമി ഗ്രാമത്തിന് സമീപത്തെ ഹൈവേ‍യിൽ ഇവർ സഞ്ചരിച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ യുക്രെയ്ൻ തീവ്രവാദികളാണെന്ന് റഷ്യ ആരോപിച്ചു.

അലക്സാണ്ടർ മറ്റൊരു കാറിലാണ് സഞ്ചരിച്ചിരുന്നത്. പുടിൻ അനുകൂല സാർഗ്രാഡ് ടിവി നെറ്റ്‌വർക്കിന്റെ മുൻ ചീഫ് എഡിറ്ററാണ് അലക്സാണ്ടർ.

Tags:    
News Summary - Daughter of Ukraine war mastermind Alexander Dugin dies in explosion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.