ദിത്വ ചുഴലിക്കാറ്റ്; മൂന്നു ലക്ഷം കുട്ടികളെ ബാധിച്ചെന്ന് യുനിസെഫ്

കൊളംബോ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ദിത്വ ചുഴലിക്കാറ്റ് ചുരുങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങളെയെങ്കിലും നേരിട്ട് ബാധിച്ചെന്ന് യുനിസെഫ്.

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 15 ലക്ഷം പേരെയാണ് ദുരന്തം ബാധിച്ചത്. സംഭവത്തിൽ 390 പേർ മരിക്കുകയും ഏതാണ്ട് അത്രയും പേരെ കാണാതാവുകയും ചെയ്തു.

2022ലെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത ശ്രീലങ്കയിലുണ്ടായ പ്രകൃതിദുരന്തം വലിയ മാനുഷിക ദുരന്തംകൂടിയാണെന്ന് യുനിസെഫ് വാർത്തക്കുറിപ്പിൽ പറയുന്നു.

പ്രാഥമിക വിലയിരുത്തലിൽ തന്നെ 2.75 ലക്ഷം കുട്ടികൾ ദുരന്തബാധിതരാണ്. ഇവരുടെ പുനരധിവാസം വലിയ വെല്ലുവിളിയാണെന്നും കുറിപ്പിലുണ്ട്.

Tags:    
News Summary - Cyclone Ditwah: UNICEF says three lakh children affected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.