കോവിഡുമായി ഉത്തരകൊറിയയിൽ എത്തിയാൽ വെടിവെച്ചുകൊല്ലും -യു.എസ്​

വാഷിങ്​ടൺ: ചൈനയിൽനിന്ന്​ കോവിഡ്​ ബാധയുമായി രാജ്യത്ത്​ പ്രവേശിക്കാതിരിക്കാൻ ഉത്തരകൊറിയൻ അധികാരികൾ 'വെടിവെച്ചുകൊല്ലൽ' ഉത്തരവ്​ പുറപ്പെടുവിച്ചതായി യു.എസ്​. അതിർത്തി കടന്നെത്തുന്നവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചാൽ വെടി​വെച്ചുകൊല്ലാനാണ്​ ഏകാധിപതി കിം ജോങ്​ ഉൻ നിർദേശം നൽകിയതെന്നും പറയുന്നു.

ലോകമെമ്പാടും കോവിഡ്​ ബാധ പടർന്നുപിടിക്കു​േമ്പാഴും ഉത്തരകൊറിയയിൽ ഒരാൾക്കുപോലും രോഗം സ്​ഥിരീകരിച്ചതായി റിപ്പോർട്ട്​ ചെയ്​തിരുന്നില്ല. ചൈനയിൽ രോഗം പടർന്നുപിടിച്ച ഉടൻ തന്നെ അതിർത്തി അടക്കുകയും രണ്ടുകിലോമീറ്റർ പ്രദേശം ബഫർ സോണായി പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു.

ജൂലൈയിൽ രാജ്യത്ത്​ നിലനിൽക്കുന്ന അടിയന്തരാവസ്​ഥ കൂടുതൽ കർശനമാക്കി. കർശന ​ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത്​ സ്വർണക്കടത്ത്​ വർധിച്ചതായും യു.എസ്​ ഫോഴ്​സസ്​ കൊറിയ കമാൻഡർ റോബർട്ട്​ അബ്രാമ്​സിനെ ഉദ്ധരിച്ച്​ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

കർശന ലോക്​ഡൗൺ രാജ്യത്തെ സാമ്പത്തിക സ്​ഥിതിയെ പ്രതികൂലമായി ബാധിച്ചു. ചൈനയിൽ നിന്നുള്ള ഇറക്കുമതി 85 ശതമാനത്തോളം കുറയുകയും ചെയ്​തു. സാമ്പത്തിക സ്​ഥിതി മോശമായതിനാൽ ഉത്തരകൊറിയ പ്രകോപനം സൃഷ്​ടിക്കാൻ സാധ്യതയില്ലെന്നും പറയുന്നു.

Tags:    
News Summary - Covid North Korea Issues Shoot To Kill Orders US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.