ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ; കോവിഡ് ഇടിച്ചിട്ട രാജ്യങ്ങൾ

മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കോവിഡ്-19 ആഗോളതലത്തിൽ കനത്ത നാശം വിതച്ചത് പ്രധാനമായും നാല് രാജ്യങ്ങ ളിലാണ്. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനക്ക് പുറമേ യൂറോപ്യൻ രാജ്യമായ ഇറ്റലി, ഏഷ്യൻ രാജ്യങ്ങളായ ഇറാൻ, ദക്ഷിണ കൊറ ിയ എന്നിവയെയാണ് ഗുരുതരമായി ബാധിച്ചത്. ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും യു.എസിലും ഭീതി പടർത്തി കോവിഡ് പടർന്നു.

ചൈനയിൽ ആകെ 80,796 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3169 പേർ മരിച്ചു. 62,810 പേർ രോഗമുക്തി നേടി. എന്നാൽ, 4257 പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

ഇറ്റലിയിൽ 12,462 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 827 പേർ മരിച്ചു. ഇറാനിൽ 9000 പേർക്ക് സ്ഥിരീകരിച്ചതിൽ 354 പേരാണ് മരിച്ചത്. ദക്ഷിണ കൊറിയയിൽ 66 പേരാണ് മരിച്ചത്. ഇവിടെ 7869 പേർക്കാണ് സ്ഥിരീകരിച്ചത്.

100ൽ കൂടുതൽ കോവിഡ് ബാധിതരുള്ള മറ്റ് രാജ്യങ്ങൾ

ഫ്രാൻസ് -2281 (48 മരണം)
സ്പെയിൻ -2277 (55 മരണം)
ജർമനി -1966 (മൂന്ന് മരണം)
യു.എസ് -1336 (38 മരണം)
സ്വിറ്റ്സർലൻഡ് -652 (നാല് മരണം)
ജപ്പാൻ -639 (16 മരണം)
നോർവേ -629 കേസുകൾ
ഡെന്മാർക്ക് -514 കേസുകൾ
നെതർലൻഡ്സ്- 503 (അഞ്ച് മരണം)
സ്വീഡൻ -500 (ഒരു മരണം)
യു.കെ -456 (എട്ട് മരണം)
ബെൽജിയം -314 (മൂന്ന് മരണം)
ആസ്ട്രിയ -302 കേസുകൾ
ഖത്തർ -262 കേസുകൾ
ബഹ്റൈൻ -195 കേസുകൾ
സിംഗപൂർ -178 കേസുകൾ
ആസ്ട്രേലിയ -149 (മൂന്ന് മരണം)
മലേഷ്യ -149 കേസുകൾ
ഹോങ്കോങ് -130 കേസുകൾ
കാനഡ -118 (ഒരു മരണം)
ഇസ്രായേൽ -100 കേസുകൾ

ഇന്ത്യയിൽ 73 കേസുകളാണ് സ്ഥിരീകരിച്ചത്. 71 കേസ് സ്ഥിരീകരിച്ച ഇറാഖിൽ എട്ട് പേർ മരിച്ചിട്ടുണ്ട്. 49 പേർക്ക് വൈറസ് ബാധിച്ച ഫിലിപ്പീൻസിൽ രണ്ടുപേരും മരിച്ചു.

Tags:    
News Summary - covid 19 worst affected countries -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.