വാഷിങ്ടൺ: കോവിഡ് രോഗിയിൽ നിന്ന് പുറത്തുവരുന്ന കൊറോണ വൈറസ് കണങ്ങൾ ഒരു മണിക്കൂർ വരെ വായുവിൽ തങ്ങി നിന്നേക്കാമെന്ന് പഠനം. വൈറസുകൾ ആറടി ദൂരം വരെ സഞ്ചരിക്കുമെന്നും ഇത് രണ്ടും രോഗവ്യാപനത്തിന് കാരണമാകുമെന്നും യു.എസ് സെേന്റഴ്സ് ഫൊർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ പുതിയ മാർഗനിർദേശങ്ങളിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്.
ഒരുമാസം മുമ്പ് രാജ്യാന്തര മെഡിക്കൽ ജേണൽ ആയ ലാൻസെറ്റ് വായുവിലൂടെ രോഗം പകരുമെന്ന് നൽകിയ മുന്നറിയിപ്പിനെ ശരിവെക്കുന്ന കാര്യങ്ങളാണ് മാർഗനിർദേശങ്ങളിലുള്ളത്. മൂന്നു മുതൽ ആറ് വരെ അടി ദൂരത്തിൽ വൈറസിന് സഞ്ചരിക്കാൻ സാധിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് രോഗവ്യാപന സാധ്യത വർധിപ്പിക്കും. കോവിഡ് ബാധിച്ചയാൾ ശക്തിയായി ഉച്ഛ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും പാട്ടു പാടുമ്പോഴും ചുമയ്ക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമെല്ലാം വൈറസ് പുറത്തുവരും.
ഈ വൈറസിന് 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വായുവിൽ തങ്ങി നിൽക്കാൻ കഴിയും. ഇതിന് ആറടി വരെ സഞ്ചരിക്കാനും കഴിയുന്നതിനാൽ അവിടെ നിൽക്കുന്നവരിലേക്കും അതിലുടെ സഞ്ചരിക്കുന്നവരിലേക്കും വൈറസ് പടരുന്നതിന് സാധ്യതയേറെയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സാമൂഹിക അകലം പാലിക്കുക, ഇരട്ട മാസ്ക് ഉപയോഗിക്കുക, അടച്ചിട്ട മുറികളിൽ ആൾക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ മാർഗങ്ങളാണ് വായുവിലൂടെ രോഗം പടരുന്നത് തടയുന്നതിനായി യു.എസ് സെേന്റഴ്സ് ഫൊർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിർദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.