വീട്ടുമുറ്റത്തുനിന്ന്​ കാർ​ മോഷണം പോയതോടെ​ ​ഡോർബെല്ലിൽ കാമറ ഘടിപ്പിച്ചത്​ പണിയായി; നഷ്​ടമായത്​ ഒരു കോടി

ലണ്ടൻ: വീട്ടുമുറ്റത്ത്​ നിർത്തിയിട്ടിരുന്ന കാർ മോഷണം പോയതിനെ തുടർന്നാണ്​ ഡോർബെല്ലിൽ കാമറ ഘടിപ്പിക്കാൻ തീരുമാനിച്ചത്​. എന്നാൽ ഒരു ചെറിയ സി.സി.ടി.വി കാമറ ഘടിപ്പിച്ചതോടെ ബ്രിട്ടീഷ്​ ഡോക്​ടർക്ക്​ നഷ്​ടമായത്​ ഒരു കോടി രൂപയും.

രാജ്യത്തെ സ്വകാര്യത നിയമ ലംഘനത്തിന്​ ഡോക്​ടറിൽനിന്ന്​ പിഴ ഈടാക്കിയതാണ്​ ഒരു കോടി രൂപ. അയൽവാസിക്ക്​ ഈ തുക കൈമാറുകയും ചെയ്യണം. ബ്രിട്ടീഷ്​ ഡോക്​ടറായ ജോൺ വുഡാർഡിനാണ്​ ഒരു ചെറിയ ഡോർബെൽ കാമറയിലൂടെ വൻ തുക നഷ്​ടമായത്​.

2019ൽ കാർ മോഷണം പോയതിനെ തുടർന്ന്​ ഡോർ​െബല്ലിൽ കാമറ ഘടിപ്പിക്കുകയായിരുന്നു. ഭാവിയിൽ ​ഒരു മോഷണം ഉണ്ടാകാതിരിക്കാനായിരുന്നു ആ തീരുമാനം. എന്നാൽ ത​െന്‍റ സ്വകാര്യത ലംഘിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടി അയൽവാസി പരാതി നൽകുകയായിരുന്നു. കാമറ ഘടിപ്പിച്ചതോടെ താൻ ഏതു സമയവും നിരീക്ഷണത്തിലാണെന്നും ഇത്​ തന്‍റെ സ്വകാര്യതയെ ലംഘിക്കുകയാണെന്നും അവർ പരാതിയിൽ പറയുന്നു.

'കാമറ തന്‍റെ വീടിന്‍റെ മുമ്പിലുള്ളതിനാൽ തന്‍റെ സ്വകാര്യത ലംഘിക്കപ്പെടുന്നു. 24 മണിക്കൂറും താൻ നിരീക്ഷണത്തിലാണെന്ന്​ തോന്നുന്നു' -സ്​ത്രീയുടെ പരാതിയിൽ പറയുന്നു. പരാതി കോടതിയിലെത്തിയതോടെ സ്​ത്രീക്ക്​ അനുകൂലമായി വിധി വരികയായിരുന്നു.

'വുഡാർഡിന്‍റെ നടപടി സ്വകാര്യത ലംഘിച്ചതായി കാണുന്നു. വാതിലിലെ ഡോർബെല്ലിൽ കാമറ ഘടിപ്പിച്ചതോടെ അദ്ദേഹം അയൽവാസിയുടെ സ്വകാര്യതയെ ബുഹമാനിച്ചില്ല. അതിനാൽ ജോൺ വുഡാർഡ്​ അയൽവാസിക്ക്​ ഒരു കോടി രൂപ നഷ്​ടപരിഹാരം നൽകണം' -ഓക്​സ്​ഫഡ്​ കൗണ്ടി കോടതി ജഡ്ജ്​ പറഞ്ഞു. 

Tags:    
News Summary - Court Orders UK Man Pay Rs 1 Cr to Neighbour For Installing Camera Breaching Privacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.