അഫ്​ഗാൻ വിട്ടത്​ വേദനയോടെ, തോക്കുകളെ നിശ്ശബ്​ദമാക്കാൻ മറ്റൊരു വഴിയുണ്ടായിരുന്നില്ല -ഗനി

അബൂദബി: അഫ്​ഗാൻ വിടാനുണ്ടായ തീരുമാനം അങ്ങേയറ്റം വേദനാജനകമായിരുന്നുവെന്ന്​ മുൻ പ്രസിഡന്‍റ്​​ അഷ്​റഫ്​ ഗനി. തോക്കുകളെ നിശ്ശബ്​ദമാക്കാനും കാബൂളിനേയും അവിടുത്തെ 60 ലക്ഷം ജനങ്ങളേയും രക്ഷിക്കാനും മറ്റൊരു വഴിയുണ്ടായിരുന്നില്ല. രാജ്യം വിടാൻ സുരക്ഷ ഉദ്യോഗസ്ഥർ നിർബന്ധിക്കുകയായിരുന്നു.

അഫ്​ഗാനിൽ ജനാധിപത്യ, പരാമാധികാര രാജ്യം കെട്ടിപ്പടുക്കാനാണ്​ 20 കൊല്ലമായി ജീവിതം ഉഴിഞ്ഞു​െവച്ചത്​. അഫ്​ഗാൻ ജനതയെ കൈവെടിയാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രസ്​താവനയിൽ വ്യക്തമാക്കി.

അഴിമതിയെന്ന രാക്ഷസനെയാണ്​ ഭരണത്തിൽ തനിക്ക്​ അനന്തമായി കിട്ടിയത്​. അതിനെ തോൽപിക്കുക എളുപ്പമല്ല. നാല്​ കാറും ഹെലികോപ്ടർ നിറയെ പണവുമായാണ്​ താൻ നാട്​ വിട്ടതെന്ന കാബൂളിലെ റഷ്യൻ എംബസി വക്താവി​െൻറ ആരോപണം പൂർണമായും വാസ്​തവ വിരുദ്ധമാണെന്നും ഗനി പറഞ്ഞു.

താലിബാൻ കാബൂളിലെത്തിയ ദിവസം രാജ്യം വിട്ട ഗനി ഇപ്പോൾ യു.എ.ഇയിലാണ്​. 

Tags:    
News Summary - Could Not Make It End Differently Ex President Ashraf Ghani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.