കോവിഡ്​ ഭീതിക്കും ഇസ്രായേൽ പീഡനത്തിനും ഇടയിൽ ഫലസ്​തീൻ തടവുകാർ

റാമല്ല: ഇന്ന്​ ഏപ്രിൽ 17. ഇസ്രായേൽ ജയിലുകളിലെ ഫലസ്​തീനി രാഷ്ട്രീയ തടവുകാർക്ക്​ ലോകം ആദരവും െ​എക്യദാർഡ്യവും പ്രഖ്യാപിക്കുന്ന ദിനം. 1974 മുതലാണ്​ ഈദിവസം തടവുകാരുടെ ദിനമായി പലസ്തീൻ നാഷണൽ കൗൺസിൽ അംഗീകരിച്ചത്​. എന്നാൽ ലോകം ​ ​തങ്ങൾക്ക്​ ആദരമർപ്പിക്കു​േമ്പാൾ, കോവിഡ്​ ഭീതിക്കും ജയിൽ പീഡനത്തിനും മധ്യേ കഴിയുകയാണ്​ ഇസ്രായേലിലെ ഫലസ്​തീൻ തടവുകാർ.

സ്​ത്രീകളും കുട്ടികളുമടക്കം 10 ലക്ഷം ഫലസ്തീനികളെയാണ്​ വിവിധ കാലങ്ങളിലായി ഇസ്രായേൽ അറസ്റ്റ്​ ചെയ്​ത്​ ജയിലിലടച്ചത്​. ഫലസ്തീൻ സർക്കാറി​​െൻറ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5,700 പേരാണ്​ തടവിൽ കഴിയുന്നത്​. ഇതിൽ 56 പേരുടെ തടവുജീവിതം തുടർച്ചയായ 20 വർഷം പിന്നിട്ടു. ഏതാനും പേരെ കഴിഞ്ഞ ദിവസം വിട്ടയിച്ചിരുന്നു. മുഴുവൻ അന്താരാഷ്ട്ര, മാനുഷിക ഉടമ്പടികളും ലംഘിക്കുന്ന ഇസ്രായേൽ ജയിലുകൾക്കുള്ളിൽ തടവുകാർ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തൽകൂടിയാണ്​ ഈ ദിനാചരണം.

ഇപ്പോൾ കോവിഡി​​െൻറ പശ്​ചാത്തിലത്തിൽ ഇവരുടെ ജീവൻ ഏറെ അപകടത്തിലാണെന്ന്​ ഫലസ്തീൻ സ​െൻറർ ഫോർ ഹ്യൂമൻ റൈറ്റ്സ് (പി.സി.എച്ച്.ആർ) ചൂണ്ടിക്കാണിക്കുന്നു. മതിയായ ആരോഗ്യ പരിരക്ഷ തടവുകാർക്ക്​ അനുവദിക്കുന്നില്ല. മനുഷ്യത്വരഹിതവും ക്രൂരവുമായ തടങ്കലാണ്​ നടപ്പാക്കുന്നതെന്നും ഇവർ ആരോപിക്കുന്നത്​. ആ​േരാഗ്യ പ്രവർത്തകരുടെ സന്ദർശനം പോലും വിലക്കുന്നു. അന്താരാഷ്ട്ര സംഘടനകളുടെയും അന്വേഷണ സമിതികളുടെയും പ്രതിനിധികൾക്ക്​ തടവുകാരെ സന്ദർശിക്കാൻ അനുവാദമില്ല. മാനസികവും ശാരീരികവുമായ പീഡനം, ഏകാന്തതടവ് എന്നിവക്കുപുറമേ, അന്യായമായ സൈനിക ഉത്തരവുകളും തീരുമാനങ്ങളും തടവുകാർക്കുമേൽ അടിച്ചേൽപിക്കുന്നതായും പി.സി.എച്ച്.ആർ റിപ്പോർട്ട്​ ചെയ്യുന്നു. ഫലസ്​തീനിലെ ഫത്തഹ്​-ഹമാസ് ഭിന്നത രൂക്ഷമായതതോടെ തടവുകാരുടെ മോചനത്തിന്​ ഇപ്പോൾ പഴയതുപോലെ സമ്മർദങ്ങളോ പ്രതിഷേധങ്ങളോ ഉയരുന്നുമില്ല

Tags:    
News Summary - Coronavirus Spread in Israeli Prisons and Detention Centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.