മാസ്ക് ധരിക്കുന്നതിനെ ചൊല്ലി തർക്കം; പൊലീസുകാരൻ വെടിയേറ്റ് മരിച്ചു

ന്യൂ ഓര്‍ലിയന്‍സ്: മാസ്ക് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. യു.എസിലെ ന്യൂ ഓര്‍ലിയന്‍സിലാണ് സംഭവം. ന്യൂ ഓര്‍ലിയന്‍സ് ഹൈസ്കൂളില്‍ ബാസ്കറ്റ്ബാള്‍ മത്സരം നടക്കുന്നതിനിടയില്‍ മാസ്ക് ധരിക്കാതെ അകത്തു പ്രവേശിക്കാന്‍ ശ്രമിച്ച ആളെ സ്കൂള്‍ ജീവനക്കാരന്‍ തടഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ മല്‍പിടിത്തം ശ്രദ്ധയില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ പ്രശ്നക്കാരനെ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ തോക്കെടുത്ത് പൊലീസുകാരന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സെക്കന്‍റ് സിറ്റി കോര്‍ട്ട് കോണ്‍സ്റ്റബിള്‍ മാര്‍ട്ടിനസ് മിച്ചുവാണ് കൊല്ലപ്പെട്ടത്. ജോണ്‍ ഷാലര്‍ ഹോണ്‍ (35) എന്നയാളാണ് വെടിവെച്ചത്.

പ്രതി സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലിരുന്ന 39കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മാലയും മറ്റും തട്ടിയെടുത്ത ശേഷമാണ് സ്കൂള്‍ പരിസരത്തേക്ക് എത്തിയത്. മാസ്ക്ക് ധരിക്കാതെ അകത്തു പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞ സ്കൂള്‍ ജീവനക്കാരനുമായി ഇയാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനും കവര്‍ച്ചയ്ക്കും കേസെടുത്തു. 

Tags:    
News Summary - Controversy over wearing a mask; The policeman was shot and killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.