183 ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ചൈനീസ് ബഹിരാകാശ യാത്രികർ ഭൂമിയിൽ

ബെയ്ജിങ്: ചൈനീസ് ബഹിരാകാശ നിലയത്തിലെ ദൈർഘ്യമേറിയ ദൗത്യം പൂർത്തിയാക്കി മൂന്നു ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി. രണ്ട് പുരുഷൻമാരും ഒരു വനിതയുമടങ്ങുന്ന സംഘമാണ് 183 ദിവസത്തെ ബഹിരാകാശദൗത്യം കഴിഞ്ഞ് മടങ്ങിയത്. പ്രാദേശിക സമയം രാവിലെ 10ന് മുമ്പായാണ് വാങ് യാപിങ്, ഷായ് ഷിഗാങ്, യി ഗുവാങ്ഫു എന്നിവരെ വഹിച്ച് ഷെന്‍ഷോവ്-13 പേടകം ഭൂമിയിലെത്തിയത്. ചൈനയുടെ ടിയാങ്ഗോങ് ബഹിരാകാശനിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇവര്‍ കഴിഞ്ഞ ഒക്ടോബറില്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. നിലയത്തിന്റെ പ്രധാന ഭാഗമായ ടിയാങ് കോര്‍ മോഡ്യൂളിലാണ് ആറ് മാസം ചെലവഴിച്ചത്.

ബഹിരാകാശ നടത്തത്തില്‍ പങ്കെടുത്ത ആദ്യ ചൈനീസ് വനിതയെന്ന നേട്ടം 42കാരിയായ വാങ് യാപിങ് സ്വന്തമാക്കി. 2008ല്‍ ചൈനയുടെ ആദ്യ ബഹിരാകാശ നടത്തം നടത്തിയ വ്യക്തിയാണ് ഷെന്‍ഷോവ്-13ന്റെ മിഷന്‍ കമാന്‍ഡര്‍, മുന്‍ യുദ്ധവിമാന പൈലറ്റ്, ഷായ് ഷിഗാങ്. യി ഗുവാങ്ഫുവും ലിബറേഷന്‍ ആര്‍മിയുടെ പൈലറ്റാണ്.  

Tags:    
News Summary - Completed 183-day mission; Chinese astronauts on Earth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.