'കോമഡി വൈൽഡ്​ലൈഫ്​ ഫോ​േട്ടാഗ്രാഫി അവാർഡ്​സ്​ 2020 ഗോസ്​ ടു'; ചിത്രങ്ങൾ കാണാം

വെള്ളത്തിനടിയിൽ നടുവിരൽ ഉയർത്തിനിൽക്കുന്ന ആമ. 2020ൽ കോമഡി വൈൽഡ്​ലൈഫ്​ ഫോ​േട്ടാഗ്രഫി അവാർഡ്​ ​ലഭിച്ച ചിത്രം. മാർക്ക്​ ഫിച്ച്​പാട്രിക്​ എന്ന ഫോ​​േട്ടാഗ്രാഫറുടേതാണ്​ അവാർഡിന്​ അർഹമായ ഇൗ ചിത്രം

ആസ്​ട്രേലിയയിലെ ക്യൂൻസ്​ലാൻഡിലെ ലേഡി എല്ലിയറ്റ്​ ഐലൻഡിൽ നീന്തന്നതിനിടെയാണ്​ മാർക്ക്​ ആമയുടെ ചിത്രം പകർത്തിയത്​. വെള്ളത്തിനടിയിൽവെച്ചുതന്നെ നടുവിരൽ ഉയർത്തിനിൽക്കുന്ന ആമയുടെ ചിത്രം കാമറയിലാക്കി. പിന്നീട്​ കോമഡി വൈൽഡ്​ ലൈഫ്​ ഫോ​​േട്ടാ അവാർഡിനായി അയച്ചുനൽകുകയായിരുന്നു. കടലിനടിയിലെ വൈൽഡ്​ലൈഫ്​ കോമഡി ചിത്രത്തിന്​ നൽകുന്ന പുരസ്​കാരം പിന്നീട്​ ഇൗ ചിത്രം സ്വന്തമാക്കുകയായിരുന്നു.


കരയിലെ മികച്ച കോമഡി വൈൽഡ്​ ലൈഫ്​ ചി​ത്രം ചാർല ഡേവിഡ്​സണി​േൻറതാണ്​. ഉറക്കമെഴു​ന്നേറ്റ്​ വരുന്ന ഒരു മരപ്പട്ടിയുടേതാണ്​ ചിത്രം. മര​പ്പൊത്തിൽ കിടന്നുറങ്ങിയ മരപ്പട്ടി കൈകാലുകൾ നിവർത്തി എഴുന്നേറ്റ്​ വരുന്നതാണ്​ ചിത്രത്തിലുള്ളത്​.


ടിം ഹേണി​െൻറ ഒളിച്ചേ കണ്ടേ എന്ന ക്യാപ്​ഷനോടെയുള്ള ഒരു ജീവിയുടെ ചിത്രത്തിനാണ്​ സ്​പെക്​ട്രം ഫോ​േട്ടാ ക്രീച്ചേർസ്​ അവാർഡ്​ നേടിയത്​. ക്യാമറയുമായി നിൽകുന്ന ടിം ഹേണിനെ കാണാതെ ഒരു ചെടിയിൽ മറഞ്ഞിരിക്കുന്ന ജീവിയുടേതാണ്​ ചിത്രം. താൻ കാമറയുമായി ചെല്ലുന്നത്​ കണ്ട ജീവി മറഞ്ഞിരിക്കുകയായിരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു.


എന്നാൽ ജനപ്രിയ ചിത്രം പാട്ടുപാടുന്ന അണ്ണാ​െൻറയായിരുന്നു. ​റോളണ്ട്​ ക്രാനിറ്റ്​സാണ്​ ചിത്രം പകർത്തിയത്​. കൈകൾ ഉയർത്തി നിവർന്നുനിൽക്കു​ന്ന അണ്ണാ​േൻറതാണ്​ ചിത്രം.

കോമഡി വൈൽഡ്​ ലൈഫ്​ അവാർഡിന്​ പരിഗണിച്ച ചില ചിത്രങ്ങൾ കാണാം

























Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.