കൊളംബിയയിൽ റാലിക്കിടെ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു; ഞെട്ടിക്കും ദൃശ്യങ്ങൾ പുറത്ത്

ബോഗോട്ട: കൊളംബിയയിൽ വലതുപക്ഷ സെനറ്റർക്ക് നേരെ വെടിവെപ്പ്. അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന മിഖായേൽ ഉറിബിന് നേരെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം ഒരു റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെത വെടിവെപ്പുണ്ടായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

മിഖായേൽ ഉറിബിന് വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തെ കാറിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം കൗമാരക്കാരനാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തതത്. ഇയാളെ അറസ്റ്റ് ചെയ്തുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സെനറ്ററുടെ കഴുത്തിനോ തലക്കോ വെടിയേറ്റുവെന്നാണ് റിപ്പോർട്ട്. സെനറ്റർക്ക് വെടിയേറ്റ സംഭവത്തെ അപലപിച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രംഗത്തെത്തി. സെനറ്റർക്കെതിരെ വ്യക്തിപരമായി നടന്ന ആക്രമണമല്ല ഇതെന്നും ജനാധിപത്യത്തിനും സ്വാതന്ത്രത്തിനുമാണ് വെല്ലുവിളി നേരിട്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.

ആയുധധാരിയ വ്യക്തി മിഖേയിലിനെ ആക്രമിച്ചുവെന്ന് അദ്ദേഹം ഡെമോക്രാറ്റിക് സെന്റർ പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. രാഷ്ട്രീയനേതാവിന് ​നേരെ നടന്ന ആക്രമണം മാത്രമല്ല ഇതെന്നും ജനാധിപത്യത്തിന് നേരെയുണ്ടായ ആ​ക്രമണമാണ് ഇതെന്നും പാർട്ടി വ്യക്തമാക്കി.

Tags:    
News Summary - Colombian presidential candidate Miguel Uribe shot in Bogota, suspect detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.