കഴിയുന്നത്ര മുസ്​ലിംകളെ കൊല്ലാൻ ശ്രമിച്ചു - ഭീകരാക്രമണ ​േകസിലെ പ്രതി

വെല്ലിങ്​ടൺ: കഴിയുന്നത്ര മുസ്​ലിംകളെ കൊല്ലാനും ഒരു മുസ്​ലിം പള്ളി കൂടി ആക്രമിക്കാനും ശ്രമിച്ചതായി ന്യൂസിലൻഡിലെ ക്രൈസ്​റ്റ്​ ചർച്ച്​ ഭീകരാക്രമണ കേസ്​ പ്രതി ബ്രെൻറൺ ടെറൻറ്​. പരമാവധി പേർ മരിക്കുകയെന്ന ലക്ഷ്യ​േത്താടെ പള്ളികൾക്ക്​ തീയിടാനും പദ്ധതിയിട്ടതായി പ്രോസിക്യൂഷൻ. ക്രൈസ്​റ്റ്​ ചർച്ചിലെ അൽനൂർ മസ്​ജിദ്​, ലിൻവുഡ്​ ഇസ്​ലാമിക്​ ​െസൻറർ എന്നിവിടങ്ങളിൽ യ​​ന്ത്രത്തോക്കുമായി ആക്രമണം നടത്തി 51 ​േപരെ കൊന്ന വെള്ള വംശീയവാദിയായ ടെറൻറി​െൻറ ശിക്ഷാ വിചാരണ കോടതിയിൽ ആരംഭിച്ചപ്പോഴാണ്​ ഇക്കാര്യങ്ങൾ പ്രതി പറഞ്ഞത്​. 

വർഷങ്ങൾ മു​േമ്പ ആക്രമണ പദ്ധതി ആസൂത്രണം ചെയ്​തിരുന്നു. ന്യൂസിലൻഡിലെ മുസ്​ലിം പള്ളികളെ കുറിച്ച വിശദവിവരങ്ങൾ ശേഖരിച്ചിരുന്നു. അൽനൂറിനും ലിൻവുഡ്​ ​െസൻററിനും ശേഷം ആഷ്​ബർട്ടൺ മോസ്​ക്കും ലക്ഷ്യമി​ട്ടെങ്കിലും വഴിമധ്യേ പൊലീസ്​ പിടികൂടുകയായിരുന്നു.

നാലുദിവസത്തെ ശിക്ഷാ വിചാരണക്ക്​ ജയിൽ വസ്​ത്രമണിഞ്ഞ്​ മൂന്ന്​ പൊലീസുകാരുടെ സുരക്ഷയോടെയാണ്​ ടെറൻറ്​ കോടതിയിലെത്തിയത്​. ​േകാവിഡി​െൻറ പശ്ചാത്തലത്തിൽ ​േകാടതി മുറിയിൽ വളരെ കുറച്ചുപേർ മാത്രമാണുണ്ടായിരുന്നത്​. ആക്രമണത്തി​െൻറ ഇരകൾക്കുനേരെ മുഖമുയർത്തി നോക്കിയെങ്കിലും ഏറെ സമയവും നിശ്ശബ്​ദനായിരുന്നു. ഇരകളും മരിച്ചവരുടെ ബന്ധുക്കളും അടക്കമുള്ളവർക്ക്​ വിവിധ കോടതി മുറികളിൽ സാമൂഹിക അകലം പാലിച്ച്​ കോടതി നടപടികൾ വീക്ഷിക്കാൻ വിഡിയോ കോൺഫറൻസിങ്​ സംവിധാനം വഴി അവസരമൊരുക്കിയിരുന്നു.

ടെറൻറ്​ അഭിഭാഷകരെ ഒഴിവാക്കി സ്വയം വാദിക്കുകയാണ്​. പരോളില്ലാതെ ജീവിത കാലം മുഴുവൻ തടവുശിക്ഷ ലഭിക്കാനാണ്​ സാധ്യത. ആക്രമണത്തി​െൻറ ഇരകൾക്ക്​ പറയാനുള്ളത്​ മുഴുവൻ കേട്ടശേഷം വ്യാഴാഴ്​ചയേ ശിക്ഷ പ്രഖ്യാപിക്കൂവെന്ന്​ ഹൈകോടതി ജഡ്​ജി കാമറൂൺ മാ​ൻഡെർ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.