Posted On
date_range Updated On
date_range ചൈനീസ് യുദ്ധക്കപ്പൽ ചെങ്കടലിൽ
ബെയ്ജിങ്: ചരക്കുകപ്പലിന് അകമ്പടിയായി ചൈനീസ് യുദ്ധക്കപ്പൽ ചെങ്കടലിൽ. ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ യമനിലെ ഹൂതികളുടെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇസ്രായേലിന്റെയും അവർക്ക് പിന്തുണ നൽകുന്നവരുടെയും കപ്പൽ മാത്രമേ ആക്രമിക്കൂ എന്നാണ് ഹൂതികളുടെ പ്രഖ്യാപിത നിലപാട്.
ചൈനയുടെയും റഷ്യയുടെ കപ്പലുകൾക്ക് സുരക്ഷിതമായി പോകാതെന്ന് പ്രത്യേകം എടുത്തുപറയുകയും ചെയ്തു. അതുകൊണ്ടുതന്നെ കപ്പലുകൾക്ക് സുരക്ഷയൊരുക്കുക എന്നതിനപ്പുറം ശക്തിപ്രകടനവും മേഖലയിൽ സ്വാധീനമുറപ്പിക്കലുമാണ് ചൈനയുടെ ലക്ഷ്യം എന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.